Begin typing your search...

മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ട്, ഫിഗര്‍ 01 നെ അവതരിപ്പിച്ച് ഫി​ഗർ കമ്പനി

മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന റോബോട്ട്, ഫിഗര്‍ 01 നെ അവതരിപ്പിച്ച് ഫി​ഗർ കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആർട്ടിഫിഷ്യൽ ഇന്റ്റലിജൻസിൽ അധിഷ്ഠിതമായ ചാറ്റ്‌സംവിധാനമായ ചാറ്റ്ജിപിറ്റിക്ക് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍എഐ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫിഗര്‍ എന്ന കമ്പനി ഇപ്പോൾ പുതിയ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. ഫിഗര്‍ 01 എന്ന പേരിൽ പരിചയപ്പെടുത്തിയ ഈ ഹ്യൂമനോയിഡ് റോബോട്ടിന് ഒരു പരിധി വരെ മനുഷ്യനെ പോലെ ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനും കഴിവുണ്ടെന്നാണ് പറയുന്നത്.

ഫിഗര്‍ ഒരു സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ്, ഇവരുടെ ആദ്യ വേര്‍ഷനാണ് ഫിഗര്‍ 01. ഇവർ പുറത്തു വിട്ട ഡെമോ വീഡിയോയിൽ ക്യാമറാക്കണ്ണുകളിലൂടെ നോക്കി ആളെയും, നിറവും, വസ്തുക്കളുമൊക്കെ തിരിച്ചറിയുന്ന റോബോട്ടിനെ പ്രദർശിപ്പിച്ചിട്ടുണ്ട്. കമ്പനി പുറത്തുവിട്ട ഡെമോ വിഡിയോയില്‍ ഉള്ള വ്യക്തി എന്താണ് കാണുന്നത് എന്ന് ചോദിച്ചപ്പോള്‍ ഫിഗര്‍ 01 പറഞ്ഞത് 'ഒരു ചുവന്ന ആപ്പിളും, പാത്രങ്ങള്‍ ഉണക്കാനുള്ള റാക്കും അതിനടുത്ത് നില്‍ക്കുന്ന, ചോദ്യം ചോദിച്ച ആളെയും കാണുന്നു' എന്നാണ്. ഫിഗര്‍ 01ന് ക്യാമറ കണ്ണുകളിലൂടെ ലഭിക്കുന്ന ഡേറ്റ അത് സംഭാഷണമായി മാറ്റുന്നു. തനിക്ക് കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന ചോദ്യത്തിന് ഫിഗര്‍ 01 ആപ്പിള്‍ എടുത്തു നല്‍കുന്നത് കാണാം. എന്നാൽ ഇതെല്ലാം എങ്ങനെ സാധിച്ചു എന്നതിനെക്കുറിച്ചുള്ള സാങ്കേതികമായ വിവരണങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല, വിഡിയോയ്ക്കായി എന്തെങ്കിലും പ്രീ-പ്രോഗ്രാമിംങ് നടത്തിയിട്ടുണ്ടോ എന്നൊക്കെയുള്ള വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നാണ് കരുതുന്നത്.

WEB DESK
Next Story
Share it