22,212 കോടി രൂപ പിഴയൊടുക്കണം; ഗൂഗിളിന്‍റെ അപ്പീൽ തള്ളി കോടതി; യൂറോപ്യന്‍ യൂണിയന് വിജയം
ടെക് ഭീമൻ ഗൂഗിൾ 22,212 കോടി രൂപ പിഴയൊടുക്കാന്‍ അന്തിമ വിധി. നിയമലംഘനത്തിന് യൂറോപ്യന്‍ യൂണിയന് പിഴയടക്കാനാണ് കോടതിയുടെ വിധി. കീഴ്‌കോടതി വിധിക്കെതിരായ ഗൂഗിളിന്‍റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധി പറഞ്ഞത്.
ഇതോടെ യൂറോപ്യന്‍ യൂണിയനും ഗൂഗിളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന നിയമയുദ്ധത്തിനാണ് തീരുമാനമായത്. സെര്‍ച്ച് ഫലങ്ങളിൽ നിയമവിരുദ്ധമായി കുത്തക നേടാൻ ഗൂഗിൾ നീക്കം നടത്തി, ഷോപ്പിംഗ് താരതമ്യങ്ങളില്‍ കൃത്രിമത്വം കാട്ടി എന്നീ കുറ്റങ്ങള്‍ക്ക് ഗൂഗിള്‍ രണ്ട് ബില്യണ്‍ പൗണ്ട് പിഴയൊടുക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി അന്തിമമായി വിധിച്ചത്.
2017ല്‍ യൂറോപ്യന്‍ കമ്മീഷന്‍ ചുമത്തിയ പിഴ ചോദ്യം ചെയ്തുകൊണ്ടുള്ള ഗൂഗിളിന്‍റെ ആപ്പിള്‍ തള്ളിക്കോണ്ടാണ് യൂറോപ്യന്‍ യൂണിയന്‍റെ പരമോന്നത കോടതി വിധി പറഞ്ഞത്. മാത്രമല്ല, ഗൂഗിളിനെതിരായ യൂറോപ്യന്‍ കമ്മീഷന്‍റെ കണ്ടെത്തലുകളെ പരമോന്നത കോടതി ശരിവെക്കുകയും ചെയ്തു.