Begin typing your search...

പണി നല്‍കാനൊരുങ്ങി മസ്‌ക്; എക്സിനായി സൈന്‍ അപ്പ് ചെയ്യാന്‍ ഇനി ഫീസ് നല്‍കേണ്ടി വരും

പണി നല്‍കാനൊരുങ്ങി മസ്‌ക്; എക്സിനായി സൈന്‍ അപ്പ് ചെയ്യാന്‍ ഇനി ഫീസ് നല്‍കേണ്ടി വരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതുവര്‍ഷത്തില്‍ പുത്തന്‍ മാറ്റങ്ങളുമായി എത്തുകയാണ് എക്സ്. ഇലോണ്‍ മസ്‌ക് എക്സില്‍ ചില മാറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ ഇത് ഉറപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചില സൂചനകളില്‍ നിന്നാണ് ഈ കാര്യങ്ങള്‍ പുറത്ത് വരുന്നത്. പ്രധാന ടൈംലൈനിലെ പോസ്റ്റുകളില്‍ നിന്ന് തീയതി സ്റ്റാമ്പുകള്‍ നീക്കം ചെയ്യലും പുതിയ ഉപയോക്താക്കള്‍ക്കായി എട്ട് ഡോളര്‍ സൈന്‍-അപ്പ് ഫീസും വരാനിരിക്കുന്ന അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഈ നിര്‍ദിഷ്ട മാറ്റങ്ങള്‍ വഴി എക്സിന്റെ പ്രവര്‍ത്തനക്ഷമതയും വരുമാന മാതൃകയും ഉയര്‍ത്തുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം.

സൈന്‍-അപ്പ് ഫീസ്, എക്‌സിന്റെ സാമ്പത്തികം ശക്തിപ്പെടുത്തുന്നതിനുമുള്ള മസ്‌കിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. മസ്‌ക് ഏറ്റെടുത്തതിനുശേഷം പരസ്യ വരുമാനം കുറഞ്ഞിരുന്നു. ഇത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. ടൈംലൈന്‍ പോസ്റ്റുകളില്‍ നിന്ന് തീയതികള്‍ നീക്കം ചെയ്യാനുള്ള ആശയം പ്ലാറ്റ്ഫോമിന്റെ ഘടനയില്‍ മെച്ചപ്പെടുത്താനുള്ള മസ്‌കിന്റെ ആഗ്രഹത്തില്‍ നിന്നാണ് ഉരുത്തിരിഞ്ഞതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഉപയോക്താക്കള്‍ വ്യക്തിഗത പോസ്റ്റുകളില്‍ ക്ലിക്കുചെയ്യുമ്പോള്‍ തീയതികള്‍ ദൃശ്യമാകുമെങ്കിലും, പ്രധാന ടൈംലൈനില്‍ ഉള്ള ആ സവിശേഷത നഷ്ടമാകും.

എക്സിനായി സൈന്‍ അപ്പ് ചെയ്യുന്ന എല്ലാ പുതിയ ഉപയോക്താക്കള്‍ക്കും 8 ഡോളര്‍ ഫീസ് ആണ് പരിഗണനയിലുള്ള മറ്റൊരു ശ്രദ്ധേയമായ മാറ്റം. എക്സിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്. ഇത് ആദ്യമായല്ല മസ്‌ക് യൂസര്‍ ഫീസില്‍ പരീക്ഷണം നടത്തുന്നത്. ഫിലിപ്പീന്‍സിലും ന്യൂസിലന്‍ഡിലും ആദ്യം ഈ ചെറിയ പരീക്ഷണം കൊണ്ടുവന്നിരുന്നു. പുതിയ ഉപയോക്താക്കള്‍ക്ക് നാമമാത്രമായ 1 ഡോളര്‍ ഫീസ് ആണ് അന്ന് ഉപയോക്താക്കള്‍ക്ക് മസ്‌ക് ഏര്‍പ്പെടുത്തിയിരുന്നത്.

WEB DESK
Next Story
Share it