Begin typing your search...

നിങ്ങൾ എന്ന് മരിക്കുമെന്ന് അറിയണോ?: ഈ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും; തരംഗമായി ഡെത്ത് ക്ലോക്ക്

നിങ്ങൾ എന്ന് മരിക്കുമെന്ന് അറിയണോ?: ഈ ആപ്പ് നിങ്ങളുടെ മരണത്തീയതി പറയും; തരംഗമായി ഡെത്ത് ക്ലോക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരുവ്യക്തി എപ്പോൾ മരിക്കുമെന്ന് ആർക്കും പറയാൻ സാധിക്കില്ല. എന്നാൽ അതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഉപയോക്താക്കളുടെ ജീവിത ശീലങ്ങളെ അടിസ്ഥാനമാക്കി അവരുടെ ആയുസ് പ്രവചിക്കുന്ന എ ഐ ആപ്പായ ഡെത്ത് ക്ലോക്കാണ് ഇപ്പോൾ വളരെവേഗം ആളുകൾക്കിടയിൽ പ്രചാരം നേടിയിരിക്കുന്നത്.

ജൂലൈയിൽ നിലവിൽ വന്ന ആപ്പ് ഇതിനോടകം 125,000 ലധികം പേർ ഡൗൺലോഡ് ചെയ്തതായാണ് കണക്കുകൾ. ഡെത്ത് ക്ലോക്ക് ആരോഗ്യ പ്രേമികളുടെ മാത്രമല്ല, സാമ്പത്തിക വിദഗ്ധരുടെയും സാമ്പത്തിക ആസൂത്രകരുടെയും ശ്രദ്ധ ആകർഷിക്കുകയാണ്. ഉപയോക്താവിന്റെ മരണത്തീയതി ആപ്പ് കൃത്യമായി പ്രവചിക്കും എന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തവർ ഉന്നയിക്കുന്ന അവകാശവാദം.

പ്രായം, ശരീരഭാരം, ജീവിത ശൈലി അടക്കമുള്ള ഉപയോക്താക്കളുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് ആപ്പ് മരണത്തീയതി കുറിക്കുന്നത്. അൻപത്തി മൂന്ന് ദശലക്ഷത്തോളം ആളുകളിൽ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.

ജനനത്തീയതി, ബിഎംഐ, ജീവിത ശൈലി അടക്കമുള്ള വിവരങ്ങൾ നൽകിയാൽ ഒരാൾക്ക് തന്റെ മരണത്തീയതി അറിയാൻ കഴിയും എന്നാണ് ആപ്പ് പറയുന്നത്. ഉപയോക്താക്കളെ ഭയപ്പെടുത്താനല്ല, മറിച്ച് ഉപയോക്താക്കളുടെ തെറ്റായ ജീവിത ശൈലിയിൽ മാറ്റം വരുത്താനാണ് താനാണ് ആഗ്രഹിക്കുന്നതെന്നാണ് ആപ്പ് വികസിപ്പിച്ച കമ്പനി പറയുന്നത്. അതേസമയം ആപ്പിനെതിരെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ ആപ്പൊന്ന് പരീക്ഷിക്കാൻ ഒരുക്കുമ്പോൾ സംഭവം വൻ തട്ടിപ്പാണെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.

WEB DESK
Next Story
Share it