Begin typing your search...

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്തില്ലേ?; അറിയാം കിടിലൻ നേട്ടങ്ങൾ

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്തില്ലേ?; അറിയാം കിടിലൻ നേട്ടങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചെറുതും വലുതുമായ ഇടപാടുകൾക്ക് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് യുപിഐ പെയ്‌മെന്റുകൾ. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യുആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനുപുറമേ, എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പേയ്മെന്റുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനം വിപണിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള സുപ്രധാന ചുവടുവെയ്‌പ്പാണിത്. നിലവിൽ റൂപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയിൽ ഉൾപ്പെടുത്തി പെയ്‌മെന്റുകൾക്കായി ഉപയോഗിക്കാനാകും.

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ നേടാനും സാധിക്കും. ക്രെഡിറ്റ് കാർഡ് ഫണ്ടുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇൻസ്റ്റന്റ് പേയ്മെന്റ് നടത്താമെന്നത് ആണ് ഏറ്റവും വലിയ കാര്യം. കൂടാതെ, ഇത്തരത്തിലുള്ള ഇടപാടുകൾക്ക് നിരവധി ക്യാഷ് ബാക്കുകളും റിവാർഡുകളും നേടാൻ കഴിയും. ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്യുന്നതിലൂടെ ചെലവുകൾ വിലയിരുത്തി അവയുടെ പരിധി നിശ്ചയിക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഇവ വളരെയധികം സഹായകമാണ്.

WEB DESK
Next Story
Share it