ലാന്‍ഡിങ്ങിനിടെ പൊട്ടിത്തെറിച്ച് ചൈനീസ് റോക്കറ്റ്; നിർണായക പരീക്ഷണവുമായി ചൈനീസ് കമ്പനി; വൈറലായി ഡ്രോണ്‍ ദൃശ്യങ്ങള്‍
ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ച് ചൈനീസ് റോക്കറ്റ്. ചൈനയിലെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഡീപ്പ് ബ്ലൂ എയറോസ്‌പേസിന്റെ നെബുല-1 റോക്കറ്റാണ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. റോക്കറ്റിന്റെ വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, വെര്‍ട്ടിക്കല്‍ ലാന്‍ഡിങ് സാങ്കേതികവിദ്യകളുടെ പരീക്ഷണത്തിനൊടുവിലായിരുന്നു പൊട്ടിത്തെറി. എന്നാല്‍ ഈ പരീക്ഷണ ദൗത്യത്തിലെ 11 ലക്ഷ്യങ്ങളില്‍ 10 എണ്ണവും വിജയിച്ചു എന്നാണ് കമ്പനി പറയുന്നത്.
പരീക്ഷണ ദൗത്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുനരുപയോഗസാധ്യമായ റോക്കറ്റ് വികസിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് കമ്പനി. മുകളിലേക്ക് ഉയര്‍ന്ന റോക്കറ്റ് നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷം താഴേക്കിറങ്ങി. എന്നാല്‍ താഴെ ലാന്‍ഡിങ് പാഡില്‍ ഇറങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട റോക്കറ്റ് ഒരു സ്‌ഫോടനത്തോടെ ഇടിച്ചിറങ്ങുകയായിരുന്നു.