Begin typing your search...

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കി ചൈന

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമാക്കി ചൈന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങളൾ കൊണ്ടു വന്നിരിക്കുകയാണ് ചൈനീസ് ഭരണകൂടം. സോഷ്യൽ മീഡിയയിൽ ചൈനീസ് ഭരണകൂടത്തെക്കുറിച്ചും ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെക്കുറച്ചുമുള്ള രഹസ്യാത്മക വിവരങ്ങള്‍ ഉപഭോക്താക്കള്‍ പങ്കുവെക്കുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഭരണകൂടം. ഇതിനായി സ്റ്റേറ്റ് സീക്രട്‌സ് നിയമം സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇനി മുതൽ രാജ്യവിരുദ്ധമായ സന്ദേശങ്ങൾ ഉപഭോക്താക്കള്‍ പങ്കുവെച്ചാൽ കമ്പനികള്‍ ഉടനടി നടപടി യെടുത്തിരിക്കണം.

നെറ്റ് വര്‍ക്ക് സേവനദാതാക്കളും ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന വിവരങ്ങൾ നിരന്തരം നിരീക്ഷിക്കണം. വിവരങ്ങൾ എങ്ങനെ നീക്കണമെന്നും അധികൃതരെ എങ്ങനെ അറിയിക്കണമെന്നുമൊക്കെ പരിഷ്കരിച്ച നിയമത്തിൽ പറയുന്നുണ്ട്. നേരത്തെ തന്നെ കർശന നിയമത്തിന് വിധേയമായാണ് ഇന്റര്‍നെറ്റ് കമ്പനികളെല്ലാം പ്രവർത്തിച്ചുകൊണ്ടിരുന്നത്. വിദേശ ലേഖകര്‍ ഉള്‍പ്പടെയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന തൊഴില്‍ രഹസ്യങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യാത്മക വിവരങ്ങളുടെ ഗണത്തില്‍ പെടും. അപ്പോഴും സർക്കാരിനെ സം​ബന്ധിച്ച ര​ഹസ്യ വിവരം ഏതെന്ന് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലാണ് കമ്പനികൾ ആശങ്കപ്പെടുന്നത്. അതില്‍ വ്യക്തത വരുത്തണമെന്നും യൂറോപ്യന്‍ യൂണിയന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ ചൈനയുടെ പ്രസിഡന്റ് ജെന്‍സ് എസ്‌ക് ലന്‍ഡ് പറഞ്ഞു.

WEB DESK
Next Story
Share it