Begin typing your search...

ചന്ദ്രയാൻ 3 ലൈവ് സ്ട്രീമിംഗ് യൂട്യൂബിൽ എക്കാലത്തെയും നമ്പർ വൺ

ചന്ദ്രയാൻ 3 ലൈവ് സ്ട്രീമിംഗ് യൂട്യൂബിൽ എക്കാലത്തെയും നമ്പർ വൺ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രയാൻ മൂന്നിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ബഹിരാകാശ പര്യവേഷണത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 6.04 നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണം എക്കാലത്തും ഏറ്റവും കൂടുതൽ പേർ കണ്ട യൂട്യൂബ് സ്ട്രീമിംഗായി. 8.06 ദശലക്ഷം പേർ ഈ ദൃശ്യങ്ങൾ കണ്ടതായി ഗ്ലോബൽ ഇൻഡക്സാണ് റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് ദൗത്യത്തിന്റെ വീഡിയോയാണ്.

6.15 ദശലക്ഷം പേർ കണ്ട ബ്രസീൽ -ദക്ഷിണ കൊറിയ ഫുട്ബോൾ മത്സരമാണ് ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ യൂട്യൂബ് ലൈവ്. ബ്രസീലിന്റെ തന്നെ മറ്റൊരു മത്സരമാണ് മൂന്നാം സ്ഥാനത്തുള്ളത്. ക്രൊയേഷ്യയുമായുള്ള മത്സരം 5.2 ദശലക്ഷം പ്രേക്ഷകരാണ് കണ്ടത്. 4.8 ദശലക്ഷം പേർ കണ്ട ബ്രസീലിലെ വാസ്‌കോ VS ഫ്ളമിംഗോ മത്സരമാണ് നാലാം സ്ഥാനത്ത്.

WEB DESK
Next Story
Share it