Begin typing your search...

ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം; പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു

ചന്ദ്രയാൻ 3 ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം; പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചന്ദ്രയാൻ മൂന്ന് ദൗത്യത്തിൽ നിർണായകഘട്ടം വിജയകരം. പ്രൊപ്പൽഷ്യൻ മൊഡ്യൂളിൽനിന്ന് ലാൻഡർ വേർപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിക്ക് ലാൻഡറിന്റെ ഡീബൂസ്റ്റിങ് പ്രക്രിയ തുടങ്ങും. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിമീ ഉയരത്തിൽ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനിൽ ഇറക്കുകയായിരുന്നു ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാൻ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തൽ പ്രക്രിയ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിശ്ചയിച്ചിരുന്ന പോലെ ഭ്രമണ പഥം ക്രമീകരിക്കാൻ സാധിച്ചുവെന്നും ഇതോടെ ഭ്രമണപഥ ക്രമീകരണം പൂർത്തിയായതായും ഐഎസ്ആർഒ വ്യക്തമാക്കി.

WEB DESK
Next Story
Share it