Begin typing your search...

ചന്ദ്രോപരിതലത്തോട് അടുത്ത് ചന്ദ്രയാൻ; നാലാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം

ചന്ദ്രോപരിതലത്തോട് അടുത്ത് ചന്ദ്രയാൻ; നാലാം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐഎസ്ആർഒയുടെ ബഹിരാകാശ പേടകം ചന്ദ്രയാൻ മൂന്നിന്റെ നാലം ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരം. പേടകം ചന്ദ്രോപരിതലത്തോട് അടുത്തതായി ദേശീയ ബഹിരാകാശ ഏജൻസി അറിയിച്ചു. പേടകം ഇപ്പോൾ ചന്ദ്രനുചുറ്റും ഒരു വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നു.

ജൂലൈ 14 ന് വിക്ഷേപിച്ചതിന് ശേഷം, രാജ്യത്തിന്റെ അഭിമാനകരമായ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഓഗസ്റ്റ് 5 ന് ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ആഗസ്ത് 6, 9 തീയതികളിൽ ബഹിരാകാശ പേടകത്തിൽ രണ്ട് ഭ്രമണപഥം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. . ഇന്ന് പേടകം 150 കിലോമീറ്റർ ഃ 177 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി, ''ഐഎസ്ആർഒ പറഞ്ഞു.

അടുത്ത ഓപ്പറേഷൻ ഓഗസ്റ്റ് 16 ന് രാവിലെ 08.30 ന് ആസൂത്രണം ചെയ്തിട്ടുണ്ട്. ദൗത്യം പുരോഗമിക്കുമ്പോൾ ചന്ദ്രയാൻ -3 ന്റെ ഭ്രമണപഥം ക്രമേണ കുറയ്ക്കാനും ചന്ദ്രധ്രുവങ്ങൾക്ക് മുകളിൽ സ്ഥാപിക്കാനും ഐഎസ്ആർഒ നിരവധി ഘട്ടങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഐഎസ്ആർഒ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 16 ന് പേടകം 100 കിലോമീറ്റർ ഭ്രമണപഥത്തിലെത്താൻ ശ്രമം നടത്തും. ഇതേതുടർന്ന് ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെടും. ഇതിനുശേഷം, ലാൻഡർ 'ഡീബൂസ്റ്റ്' (വേഗത കുറയ്ക്കുന്ന പ്രക്രിയ)ക്ക് വിധേയമാകുമെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നും പ്രതീക്ഷിക്കുന്നു.

WEB DESK
Next Story
Share it