Begin typing your search...

മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളിൽ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

മൈക്രോസോഫ്റ്റ് ആപ്ലിക്കേഷനുകളിൽ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ ഗുരുതര സുരക്ഷാ വീഴിച്ചകളിൽ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപഭോക്താക്കള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നതാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തിറക്കിയ ഈ മുന്നറിയിപ്പ്. ഇത്തരം സുരക്ഷാ പ്രശ്‌നങ്ങൾ വലിയ ഹാക്കിങ് ശ്രമങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ഇത് പ്രതിരോധിക്കുന്നതിനായി കമ്പനി പുറത്തിറക്കിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ്, മൈക്രോസോഫ്റ്റ് എഷ്വര്‍, എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സ്, മൈക്രോസോഫ്റ്റ് എസ്‌ക്യുഎല്‍ സെര്‍വര്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് സേര്‍ട്ട് ഇന്‍ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതുവഴി കുറ്റവാളികള്‍ക്ക് നിങ്ങളുടെ സിസ്റ്റത്തിന്റെയോ പ്ലാറ്റ്‌ഫോമിന്റെയോ നിയന്ത്രണം ഏറ്റെടുക്കാന കഴിയും. മാത്രമല്ല, വിവരങ്ങള്‍ കൈക്കലാക്കാനും, സിസ്റ്റത്തിന്റെ സുരക്ഷ മറികടക്കാനും, സൈബറാക്രമണം നടത്താനും, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താനുമെല്ലാം സാധിക്കുമെന്നും സേര്‍ട്ട് ഇന്‍ പറയുന്നു. എന്തായാലും മൈക്രോസോഫ്റ്റ് ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ചിട്ടുണ്ട്. ഒപ്പം എല്ലാ ഉപഭോക്താക്കളോടും പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു.

WEB DESK
Next Story
Share it