Begin typing your search...

102 നിലയുള്ള യുഎസിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പുള്ള ഛിന്നഗ്രഹം കടന്നുപോയത് ഭൂമിക്കരികിലൂടെ!

102 നിലയുള്ള യുഎസിലെ എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പുള്ള ഛിന്നഗ്രഹം കടന്നുപോയത് ഭൂമിക്കരികിലൂടെ!
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകശ്രദ്ധയാകർഷിച്ച യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. വലിപ്പംകൊണ്ടും മനോഹരമായ രൂപകൽപ്പനകൊണ്ടും ആധുനികസൗകര്യങ്ങൾകൊണ്ടും ലോകത്തിനു മുമ്പിൽ തലയുയർത്തിനിൽക്കുന്ന അമേരിക്കൻ നിർമിതി. 102 നിലകളാണ് ഈ കെട്ടിടത്തിനുള്ളത്. 1931ൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായ കാലം മുതൽ 1972ൽ വേൾഡ് ട്രേഡ് സെന്റർ നിർമിയ്ക്കപ്പെടുന്നതു വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എംപയർ സ്റ്റേറ്റ്. അമേരിക്കയിലെ സിവിൽ എൻജിനീയർമാരുടെ സംഘടന പുറത്തിറക്കിയ ആധുനിക ലോകാത്ഭുതങ്ങളുടെ പട്ടികയിൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് സ്ഥാനംപിടിച്ചിരുന്നു.

എംപയർ സ്റ്റേറ്റ് എന്ന 102 നിലകളുള്ള പടുകൂറ്റൻ കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം നാസയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരുന്നു. നാസയുടെ പ്ലാനറ്ററി റഡാർ ചിത്രീകരിച്ച ഏറ്റവും നീളമേറിയ ഛിന്നഗ്രഹങ്ങളിൽ ഒന്നാണ് കണ്ടെത്തിയത്. 2011ലാണ് ഈ ആസ്ട്രോയിഡ് ഗവേഷകർ കണ്ടെത്തുന്നത്. 2011 എജി-5 എന്നു പേരിട്ട ഛിന്നഗ്രഹം ആദ്യം ഗവേഷകർക്കിടയിൽ വലിയ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിരുന്നു. ആസ്ട്രോയിഡ് ഭൂമിക്കു ഭീഷണിയാകുമോ എന്ന ആശങ്ക പടർന്നിരുന്നു. എന്നാൽ, ഭൂമിക്ക് ഭീഷണിയാകാതെ തൊട്ടരികിലൂടെ ഫെബ്രുവരിയാദ്യം ഛിന്നഗ്രഹം കടന്നുപോയി.

ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചത് ആസ്ട്രോയിഡിന്റെ രൂപവുമായി ബന്ധപ്പെട്ടാണ്. ദീർഘചതുരാകൃതിയാണ് ആസ്ട്രോയിഡിന് ഉണ്ടായിരുന്നത്. സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ ഛിന്നഗ്രഹത്തെ സൂക്ഷ്മമായ പഠനത്തിനു വിധേയമാക്കി. വലിപ്പം, ഭ്രമണം, ഉപരിതല വിശദാംശങ്ങൾ, പ്രത്യേകിച്ച് ആകൃതി എന്നിവയിൽ വിശദമായ പഠനം നടത്താൻ അവർക്കു കഴിഞ്ഞു.

ഛിന്നഗ്രഹത്തിന് 1600 അടി നീളവും ഏകദേശം 500 അടി വീതിയുമുണ്ട്. ഏതാണ്ട് എംപയർ സ്റ്റേറ്റ് ബിൽഡിംഗിന്റെ വലിപ്പം! ഭൂമിക്ക് സമീപമുള്ള 1,040 വസ്തുക്കൾ പ്ലാനറ്ററി റഡാർ നിരീക്ഷിച്ചു. അതിൽ ഏറ്റവും നീളം കൂടിയ ആസ്ട്രോയിഡ് 2011 എജി-5 ആണ്. ഈ വസ്തുക്കളെ മനുഷ്യന്റെ കണ്ണുകൊണ്ടു നോക്കിയാൽ കരി പോലെ ഇരുണ്ടതായി കാണപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

Aishwarya
Next Story
Share it