Begin typing your search...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന് ആണവായുധങ്ങള്‍ പോലെ അപകടകരമായേക്കാമെന്ന് എസ്. ജയശങ്കര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന് ആണവായുധങ്ങള്‍ പോലെ അപകടകരമായേക്കാമെന്ന് എസ്. ജയശങ്കര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണവായുധങ്ങള്‍ പോലെ ലോകത്തിന് അപകടകരമായേക്കാമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മൂന്നാമത് കൗടില്യ ഇക്കണോമിക്‌സ് കോണ്‍ക്ലേവില്‍ പങ്കെടുക്കവെ ഞായറാഴ്ചയാണ് അദ്ദേഹം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പ്രസ്താവന നടത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്തും ധനകാര്യമന്ത്രാലയവും ചേര്‍ന്നാണ് കോണ്‍ക്ലേവി സംഘടിപ്പിച്ചത്.

ജനസംഖ്യ, കണക്റ്റിവിറ്റി, എഐ എന്നിവ ആഗോള ക്രമത്തെ മാറ്റുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടുത്ത നിര്‍ണയാക സംഭവമാകാന്‍ അധികം താമസമില്ലെന്നും അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദശകത്തില്‍ ആയുധമാക്കപ്പെട്ടേക്കാവുന്ന ഒന്ന് ആഗോളവല്‍കരണമാണെന്നും അ​ദ്ദേഹം പറഞ്ഞു. ലോകം ജാഗ്രത പാലിക്കണം. ആഗോളവത്കരണം മൂലം വലിയതോതിലുള്ള തൊഴില്‍നഷ്ടവും മറ്റ് നിരവധി പ്രതികൂല ഫലങ്ങളും ഉണ്ടാക്കുന്നതായുള്ള പരാതികൾ നിലവിലുണ്ട്. ആഗോളവല്‍കരണം നിലനില്‍ക്കുന്നിടത്തോലം കാലം ഇത് ഒരു പ്രശ്‌നമായി തന്നെ തുടരുമെന്നും, എസ്. ജയശങ്കര്‍ വിശദീകരിച്ചു.

WEB DESK
Next Story
Share it