Begin typing your search...

ആപ്പിള്‍ ഉപകരണങ്ങള്‍ തന്‍റെ കമ്പനികളില്‍ നിരോധിക്കും: ഇലോണ്‍ മസ്ക്

ആപ്പിള്‍ ഉപകരണങ്ങള്‍ തന്‍റെ കമ്പനികളില്‍ നിരോധിക്കും: ഇലോണ്‍ മസ്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഓപ്പണ്‍ എഐയുമായുള്ള സഹകരണം ആപ്പിള്‍ കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്. തന്‍റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെ നിരവധി ട്വീറ്റുകളാണ് ഇതിനെതിരെ മസ്ക് നടത്തിയത്. അതേ സമയം ആപ്പിളിന്‍റെ സിരി ഡിജിറ്റൽ അസിസ്റ്റന്‍റ് വഴി ഉപഭോക്താക്കൾക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഈ വർഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കും എന്നും ആപ്പിള്‍ അറിയിച്ചു.

അതേ സമയം ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്ന ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്. ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്ക് പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്‍റെ കമ്പനിയില്‍ നിന്നും ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കും എന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it