Begin typing your search...

ക്ലോഡ് 3.5 സോണറ്റ്, പുതിയ എഐ മോഡൽ അവതരിപ്പിച്ച് ആന്ത്രോപിക്ക്; ജിപിടി 4ഒ-യേക്കാളും, ജെമിനൈ 1.5 പ്രോയേക്കാളും മികച്ചതെന്ന് കമ്പനി

ക്ലോഡ് 3.5 സോണറ്റ്, പുതിയ എഐ മോഡൽ അവതരിപ്പിച്ച് ആന്ത്രോപിക്ക്; ജിപിടി 4ഒ-യേക്കാളും, ജെമിനൈ 1.5 പ്രോയേക്കാളും മികച്ചതെന്ന് കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്ലോഡ് 3.5 സോണറ്റ് എന്ന പുതിയ എഐ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് ആന്ത്രോപിക്ക്. ഇത് ഓപ്പണ്‍ എഐയുടെ ജിപിടി 4ഒ-യേക്കാളും ഗൂഗിളിന്റെ ജെമിനൈ 1.5 പ്രോയേക്കാളും മികച്ചതാണെന്നാണ് കമ്പനിയുടെ അവകാശവാദം. മുന്‍ ഓപ്പണ്‍ എഐ ഗവേഷകരാണ് ആന്ത്രോപിക്കിന് തുടക്കമിട്ടത്. ഗൂഗിള്‍, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികളാണ് ഈ സ്ഥാപനത്തിന് സാമ്പത്തിക പിന്തുണ നൽകുന്നത്. ഇതിനകം തന്നെ ക്ലോഡ് ജനപ്രീതി നേടി കഴി‍ഞ്ഞു.

ക്ലോഡ് 3.5 സോണറ്റ് ഐഒഎസിലും, വെബ് പ്ലാറ്റ്‌ഫോമിലും ലഭ്യമാണ്. ഹൈക്കു, ഓപ്പസ്, സോണറ്റ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് പ്രവര്‍ത്തന ശേഷിയുടെ അടിസ്ഥാനത്തില്‍ ക്ലോഡിനുള്ളത്. ഇതില്‍ ആന്ത്രോപിക്കിന്റെ ക്ലോഡ് 3 ശ്രേണിയിലെ ഏറ്റവും ബുദ്ധിയുള്ള എഐ മോഡലാണ് ക്ലോഡ് 3.5 സോണറ്റ്. കാര്യങ്ങള്‍ വിശകലനം ചെയ്യാനും പരിഹാരം കാണാനും ഇതിന് കഴിവ് കൂടുതലാണെന്നാണ് കമ്പനി പറയ്യുന്നത്.

വേഗത്തിലും പ്രവര്‍ത്തനമികവിലും ക്ലോഡ് 3 ഓപ്പസിനേക്കാള്‍ മികച്ചതാണ് ക്ലോഡ് 3.5 സോണറ്റ് എന്നാണ് ആന്ത്രോപിക്ക് പറയുന്നത്. എഴുത്ത്, ചാര്‍ട്ടുകളും ഗ്രാഫുകളും വ്യാഖ്യാനിക്കുക, തര്‍ജ്ജമ, കോഡിങ്, ചിത്രങ്ങളില്‍നിന്ന് വാക്കുകള്‍ വേര്‍തിരിച്ചെടുക്കുക തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ക്ലോഡ് 3.5 സോണറ്റ് മികവു കാട്ടുന്നു എന്നാണ് കമ്പനി പറയുന്നത്.

WEB DESK
Next Story
Share it