Begin typing your search...

ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി എഐ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം; പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്

ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി എഐ ചിത്രങ്ങൾ ക്രിയേറ്റ് ചെയ്യാം; പക്ഷെ ഒരു ചെറിയ പ്രശ്‌നമുണ്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോ​ഗിച്ച് ചിത്രങ്ങൾ നിർമിക്കാൻ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്. ചാറ്റ് ജിപിടിയില്‍ ഇനി ഫ്രീയായി ചിത്രങ്ങൾ നിർമിക്കാം. നമ്മൾ എഴുതി നൽകുന്ന നിര്‍ദേശങ്ങള്‍ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിവുള്ള ഓപ്പണ്‍ എഐയുടെ ഡാല്‍ഇ-3 എന്ന എഐ മോഡല്‍ ഉപയോഗിച്ച് ഫ്രീയായി ഇമേജസ് ക്രിയേറ്റ് ചെയ്യാനുള്ള അവസരമാണ് കമ്പനി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 2023 സെപ്റ്റംബറിലാണ് ചാറ്റ് ജിപിടിയില്‍ ഒരു എക്സ്റ്റന്‍ഷനായി ഡാല്‍-ഇ 3 ഉള്‍പ്പെടുത്തിയത്. ഇതുവരെ ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളൂ.

ഇനിമുതൽ ഫ്രീയായിട്ട് ചിത്രങ്ങൾ നിർമിക്കാം എന്നു പറയുമ്പോഴും ഒരു പ്രശ്നമുണ്ട്. ഒരാൾക്ക് ഒരു ദിവസം രണ്ട് ചിത്രങ്ങളെ ക്രിയേറ്റ് ചെയ്യാനാകു. പക്ഷേ ഈ പുതിയ മോഡലിന് സങ്കീര്‍ണമായ നിര്‍ദേശങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. ഡാല്‍ ഇ, ഡാല്‍ ഇ 2, ഡാല്‍ ഇ 3 എന്നിവയാണ് ഓപ്പണ്‍ എഐ അവതരിപ്പിച്ച ടെക്സ്റ്റ് ടു ഇമേജ് മോഡലുകള്‍. 2021 ലാണ് ഇതിന്റെ ആദ്യ വേര്‍ഷന്‍ അവതരിപ്പിച്ചത്.

WEB DESK
Next Story
Share it