Begin typing your search...

എങ്കിലും ചന്ദ്രാ... നിനക്കിത്ര പ്രായമുണ്ടായിരുന്നോ?; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

എങ്കിലും ചന്ദ്രാ... നിനക്കിത്ര പ്രായമുണ്ടായിരുന്നോ?; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. ചി​ക്കാ​ഗോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​ണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പഠനത്തിനു പിന്നിൽ. നി​ല​വി​ൽ കരുതിയിരുന്നതിനേക്കാൾ പ്രായമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ജി​യോ​കെ​മി​ക്ക​ൽ പെ​ർ​സ്‌​പെ​ക്റ്റീ​വ് ലെ​റ്റേ​ഴ്‌​സി​ൽ ശാസ്ത്രജ്ഞരുടെ ഗവേഷണഫലം അച്ചടിച്ചിട്ടുണ്ട്. ച​ന്ദ്രന്‍റെ പ്രാ​യം ഇതുവരെ കണക്കുകൂട്ടിയതിൽ കൂടുതലാണെന്നാണ് പുതിയ പഠനം. ചന്ദ്രനിൽ ജീവന്‍റെ കണികകൾ സാധ്യമാണോ എന്ന അന്വേഷണം പുരോഗമിക്കുന്പോഴാണ് ചന്ദ്രന്‍റെ പ്രായം സംബന്ധിച്ച പുതിയ പഠനഫലം പുറത്തുവരുന്നത്.

4.46 ബില്യൺ വർഷമാണ് ചന്ദ്രന്‍റെ പ്രായമെന്നാണ് പുതിയ കണ്ടെത്തൽ. നേരത്തെ കണക്കാക്കിയിരുന്നത് 4.42 ബില്യൺ വർഷം എന്നായിരുന്നു. 1972ൽ ​അ​പ്പോ​ളോ-17ലെ ​ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ഭൂ​മി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ച​ന്ദ്ര​ശി​ല​ക​ൾ പ​ഠി​ച്ച ശേ​ഷ​മാ​ണു പുതിയ നിഗമനത്തിലേക്കു ശാസ്ത്രലോകം എത്തുന്നത്. ചന്ദ്രന്‍റെയും ഭൂമിയുടെയും ചരിത്രവും പരിണാമവും നന്നായി മനസിലാക്കാൻ കൂടുതൽ കൃത്യമായ പ്രായം നമ്മെ സഹായിക്കുമെന്ന് വിശകലനത്തിനു പിന്നിലെ ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

സൗ​ര​യൂ​ഥം ഉണ്ടായി ഏ​ക​ദേ​ശം 60 ദ​ശ​ല​ക്ഷം വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് ച​ന്ദ്ര​ൻ ഉ​ണ്ടാ​യ​തെ​ന്നാ​ണു പു​തി​യ നി​ഗ​മ​നം. സൗ​ര​യൂ​ഥ​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം 108 ദ​ശ​ല​ക്ഷം വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ച​ന്ദ്രന്‍റെ രൂ​പീ​ക​ര​ണ​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ ധ​രി​ച്ചി​രു​ന്ന​ത്. ജയന്‍റ് ഇംപാക്ട് ഹൈപ്പോതീസിസ് പ്രകാരം ചൊ​വ്വ​യു​ടെ വ​ലി​പ്പ​മു​ള്ള വ​സ്തു​വു​മാ​യി ഭൂ​മി കൂ​ട്ടി​യി​ടി​ച്ച​തിന്‍റെ ഫ​ല​മാ​യാ​ണ് ച​ന്ദ്ര​ൻ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. ഈ കൂട്ടിയിടി എപ്പോൾ സംഭവിച്ചു, ചന്ദ്രൻ രൂപപ്പെടാൻ എത്ര സമയമെടുത്തു എന്നുള്ളത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു.

​അ​പ്പോ​ളോ-17ലെ ​ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ ശേ​ഖ​രി​ച്ച ച​ന്ദ്രന്‍റെ സാ​മ്പി​ളു​ക​ളി​ൽ ക​ണ്ടെ​ത്തി​യ "സി​ർ​ക്കോ​ൺ' എ​ന്ന ധാ​തു ശാ​സ്ത്ര​ജ്ഞ​ർ പ​ഠി​ച്ചു. സി​ർ​ക്കോ​ൺ ക്രി​സ്റ്റ​ലു​ക​ളു​ടെ പ്രാ​യം നി​ർ​ണ​യി​ക്കാ​ൻ ആ​റ്റം പ്രോ​ബ് ടോ​മോ​ഗ്ര​ഫി എ​ന്ന വി​ശ​ക​ല​ന രീ​തി​യാ​ണ് ശാസ്ത്രജ്ഞർ സ്വീകരിച്ചത്. ച​ന്ദ്രന്‍റെ ആ​ദ്യ​കാ​ല​ത്തെ ഉ​രു​കി​യ ഘ​ട്ട​ത്തി​ൽ രൂ​പം​കൊ​ണ്ട സി​ർ​ക്കോ​ൺ പ​ര​ലു​ക​ൾ, ച​ന്ദ്രന്‍റെ സൃ​ഷ്ടി​ക്ക് ശേ​ഷം ഉ​ണ്ടാ​യി വ​ന്ന ആ​ദ്യ​ത്തെ ഖ​ര​വ​സ്തു​ക്ക​ളി​ൽ ഒ​ന്നാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ച​ന്ദ്ര​നി​ലെ പാ​റ​യു​ടെ ക​ഷ്ണ​ത്തി​നു​ള്ളി​ലെ ആ​റ്റങ്ങളെ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധിച്ചു. ഇല​ക്ട്രോ​ണു​ക​ളു​ടെ ഒ​രു ഫോ​ക്ക​സ്ഡ് ബീം ​ഉ​പ​യോ​ഗി​ച്ചാ​ണ് പ്രാ​യനി​ർ​ണ​യ പ​രീ​ക്ഷ​ണം ശാസ്ത്രജ്ഞർ ന​ട​ത്തി​യ​ത്.

WEB DESK
Next Story
Share it