ഭൂമിയ്ക്ക് അരികിലൂടെ പാഞ്ഞ് അഞ്ച് ഛിന്നഗ്രഹങ്ങള്‍; ഓഗസ്റ്റ് 27 ഓടെ അടുത്തെത്തും
ഓഗസ്റ്റ് 27 നും സെപ്റ്റംബര്‍ ഒന്നിനും ഇടയ്ക്ക് അഞ്ച് ഛിന്നഗ്രഹങ്ങള്‍ ഭൂമിയുടെ സഞ്ചാരപഥം മറികടന്ന് പോകുമെന്ന് റിപ്പോർട്ട്. അതിവേഗം ഇവ ഭൂമിക്കരികിലൂടെ കടന്നുപോകും. എന്നാൽ ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഒരു രീതിയിലും ഭീഷണിയല്ല. അതേസമയം ഛിന്നഗ്രഹങ്ങളെ കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ക്ക് നല്ലൊരു അവസരമാണ് ഇത്. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി സജീവമായി ഛിന്നഗ്രഹങ്ങളെ നിരീക്ഷിച്ചുവരുന്നുണ്ട്. ഛിന്നഗ്രഹങ്ങളില്‍ പലതും ഭൂമിയ്ക്ക് വെല്ലുവിളിയാവാന്‍ സാധ്യതയുള്ളതുകൊണ്ടാണത്.
വരുന്ന ആഴ്ച ഭൂമിയോട് അടുത്തുവരുന്ന അഞ്ച് ഛിന്നഗ്രഹങ്ങൾ ഏതൊക്കെയെന്നു നോക്കാം. ഓഗസ്റ്റ് 27 ന് '2020 ആര്‍എല്‍' എന്ന ഛിന്നഗ്രഹം ഭൂമിയോട് അടുത്തെത്തും. 46.8 ലക്ഷം കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത്. 110 അടി വ്യാസമുള്ള ഛിന്നഗ്രമാണിത്. 92 അടി വ്യാസമുള്ള '2021 ആര്‍എ10' എന്ന ഛിന്നഗ്രഹം ഭൂമിയില്‍ നിന്ന് 26.1 ലക്ഷം കിമീ അകലത്തിലൂടെയാണ് കടന്നുപോവുക. ഓഗസ്റ്റ് 28 നാണ് ഇത് ഏറ്റവും അടുത്തെത്തുക.
2012 എസ്എക്‌സ് 49 എന്ന ഛിന്നഗ്രഹത്തിന് 64 അടി വ്യാസമുണ്ട്. ഓഗസ്റ്റ് 29 ന് 42.9 ലക്ഷം കിമി അകലത്തിലൂടെയാണ് ഇത് കടന്നുപോവുക. 2016 ആര്‍ജെ 20, 210 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഓഗസ്റ്റ് 30 ന് 69.9 ലക്ഷം കിമീ അകലത്തിലൂടെ കടന്നുപോവൂം. 2021 ജെടി, കൂട്ടത്തില്‍ ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ്. 63.6 ലക്ഷം കിമീ അകലത്തിലൂടെയാണ് ഇത് കടന്നുപോവുക.