ഐഫോണിന്റെ ആദ്യ മോഡൽ ലേലത്തിന്; അടിസ്ഥാന വില 10000 ഡോളർ
2007 ൽ അവതരിപ്പിച്ച ആദ്യ ഐഫോൺ ലേലത്തിന്. 2024 ഐഫോൺ 16 അവതരിപ്പിക്കാനിരിക്കുകയാണ് ആപ്പിൾ. എന്നാൽ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് 2007 ൽ പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ കമ്പം കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുനതാണ് ലേലത്തിന് ലഭിക്കുന്ന സ്വീകാര്യത. നേരത്തേയും ആദ്യ മോഡലുകൾ ലേലത്തില്‍ വെച്ചിട്ടുണ്ട്. അതിന് ലഭിക്കുന്ന മോഹ വില തന്നെയാണ് കാരണം. 2007 ൽ ആദ്യ ഐഫോണിന്റെ രംഗപ്രവേശനം ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്.
ഇപ്പോൾ ലേലത്തിന് വച്ചരിക്കുന്ന ആദ്യ മോഡലിന് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില 10000 ഡോളറാണ്. എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്. ബോക്സ് പീസാണ് ലേലത്തിന് വെയ്ക്കുന്നത്, എന്നു വച്ചാൽ ഈ മോഡൽ 2007 ൽ നിര്‍മിച്ചത് മുതല്‍ ഇതുവരെ തുറന്നിട്ടില്ല എന്ന് അർഥം. പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിളിന്റെ ലിമിറ്റഡ് എഡിഷനിലുള്ള അഥവാ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കളിഞ്ഞ വർഷം ഈ 4 ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 1.57 ലക്ഷത്തിലേറെ രൂപയ്ക്കാണ്. 6 എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയത് ഇതിലും കുറഞ്ഞ തുകയ്ക്കാണ്.