Begin typing your search...

സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടം, ഒന്നാം സ്ഥാനം ചെക് താരം ജാക്കൂബിന്

സൂറിച്ച് ഡയമണ്ട് ലീഗ്; നീരജ് ചോപ്രയ്ക്ക് സ്വർണം നഷ്ടം, ഒന്നാം സ്ഥാനം ചെക് താരം ജാക്കൂബിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം നഷ്ടമായി. ചെക്ക് റിപ്പബ്ലിക് താരം ജാക്കൂബ് വദ്‌ലെജിനാണ് ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം. 85.86 മീറ്റർ എറിഞ്ഞാണ് ചെക് താരത്തിന്റെ സ്വർണ നേട്ടം. 85.71 മീറ്റർ ദൂരമാണ് നീരജ് ചോപ്രക്ക് കണ്ടെത്താനായത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലെ ഫോം തുടരാൻ നീരജ് ചോപ്രക്കായില്ല. 85.04 മീറ്റർ എറിഞ്ഞ ജർമ്മൻ താരം ജൂലിയൻ വെബറിനാണ് വെങ്കലം.

പുരുഷന്മാരുടെ ലോങ്ങ് ജംപിൽ എസ് ശ്രീശങ്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 7.99 മീറ്റർ ദൂരമാണ് ശ്രീശങ്കർ ചാടിയത്. നിലവിലെ ലോക ചാമ്പ്യനായ ഗ്രീസ് താരം മിൽറ്റിയാഡിസ് ടെന്റോഗ്ലോ അവസാന ശ്രമത്തിൽ 8.20 മീറ്റർ ചാടിയാണ് സ്വർണ്ണം നേടിയത്.ലോക ചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടത്തിന് ശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മത്സരമായിരുന്നു സൂറിച്ച് ഡയമണ്ട് ലീഗ്.

WEB DESK
Next Story
Share it