Begin typing your search...

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഗുസ്തി താരം ബജ്റംഗ് പുനിയക്ക് സസ്പെൻഷൻ

ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു; ഗുസ്തി താരം ബജ്റംഗ് പുനിയക്ക് സസ്പെൻഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗുസ്തി താരമായ ബജ്റംഗ് പുനിയയെ ഉത്തേജക വിരുദ്ധ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്തു. ഇതിനു മുൻപും പുനിയക്കെതിരെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഷൻ നടപടിയുമായി എത്തിയിരുന്നു. നേരത്തെ ഉത്തേജക പരിശോധനയ്‌ക്കായി സാമ്പിൾ നൽകാൻ പുനിയ വിസമ്മതിച്ചതിനെ തുടർന്ന് പുനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി സസ്പെൻഡ് ചെയ്യുകയായിരുന്നു.

ജൂലൈ 11 വരെയാണ് താരത്തിന് മറുപടി നൽകുന്നതിനായി ഏജൻസി സമയം അനുവദിച്ചിട്ടുള്ളത്. പുനിയ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വിചാരണയ്‌ക്കായി കഴിഞ്ഞ തവണയും ഹാജരായിരുന്നു എന്നും ഇനിയും ഹാജരാകും എന്നും പുനിയയുടെ അഭിഭാഷകൻ അറിയിച്ചു. നേരത്തെ പുനിയയെ സസ്പെൻഡ് ചെയ്ത നടപടി അച്ചടക്ക സമിതി അസാധുവാക്കിയിരുന്നു.

സംഭവത്തിൽ കുറ്റപത്രം നൽകാതിരുന്നതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി അച്ചടക്ക സമിതി അസാധുവാക്കിയത്. ഡോപ്പിങ് പരിശോധനയിലെ വീഴ്ച ഫെഡറേഷനുമായുള്ള തർക്കത്തിൽ പുനിയ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും സസ്പെൻഷൻ നടപടിയുമായി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി എത്തിയിരിക്കുന്നത്.

WEB DESK
Next Story
Share it