Begin typing your search...

തകർന്നടിഞ്ഞ് ഓസീസ്; ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ ജയം

  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആസ്‌ത്രേലിയക്ക് തോൽവി. 134 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസീസ് 177 റൺസിന് ഓൾ ഔട്ടായി. ഓസീസിനായി 46 റൺസെടുത്ത മാർനസ് ലബൂഷൈൻ മാത്രമാണ് പൊുരുതി നോക്കിയത്. ദക്ഷിണാഫ്രിക്കക്കായി കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ ജേൻസൺ, കേശവ് മഹാരാജ് , തബ്രീസ് ഷംസി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കുറിച്ച ക്വിൻൺ ഡീക്കോക്കാണ് കളിയിലെ താരം.

നേരത്തേ ടോസ് നേടിയ ആസ്ത്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർ ഡീക്കോക്ക് ഒരിക്കൽ കൂടി സെഞ്ച്വറിയുമായി കളംനിറഞ്ഞപ്പോൾ കൂറ്റൻ സ്‌കോറാണ് ദക്ഷിണാഫ്രിക്ക ഓസീസിന് മുന്നിൽ പടുത്തുയർത്തിയത്. നിശ്ചിത 50 ഓവറിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ അതിവേഗ സെഞ്ച്വറിയുമായി റെക്കോർഡ് കുറിച്ച എയ്ഡൻ മാർക്രം അർധ സെഞ്ച്വറിയുമായി ഇന്നും ദക്ഷിണാഫ്രിക്കക്ക് മികച്ച സംഭാവന നൽകി.

ഓപ്പണർമാരായ ക്വിൻറൺ ഡീക്കോക്കും ക്യാപ്റ്റൻ ടെംപാ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 108 റൺസിൻറെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ബാവുമ പുറത്തായ ശേഷം ക്രീസിലെത്തിയ വാൻഡർഡെനൊപ്പം സ്‌കോർബോർഡ് ചലിപ്പിച്ച ഡീക്കോക്ക് 106 പന്തിൽ സെഞ്ച്വറി കുറിച്ചു. ഡീക്കോക്ക് പുറത്തായ ശേഷം ക്രീസിലെത്തിയ എയ്ഡൻ മാർക്രം കഴിഞ്ഞ മത്സരത്തിൽ നിർത്തിയേടത്ത് നിന്ന് തുടങ്ങുകയായിരുന്നു. 44 പന്ത് നേരിട്ട മാർക്രം ഏഴ് ഫോറിൻറേയും ഒരു സിക്‌സിൻറേയും അകമ്പടിയിൽ 56 റൺസ് നേടി. പിന്നീട് മാർകോ ജേൻസണും ഡേവിഡ് മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്‌കോർ 300 കടത്തി.

ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്ന് കളത്തിലിറങ്ങിയത്. കാമറൂൺ ഗ്രീനിന് പകരം മാർക്കസ് സ്റ്റോയിനിസ് ഓസീസ് ടീമിലിടം നേടിയപ്പോൾ മറുവശത്ത് ദക്ഷിണാഫ്രിക്കൻ നിരയിൽ ജെറാൾഡ് കോയെട്‌സിക്ക് പകരം സ്പിന്നർ തബ്‌റൈസ് ഷംസി ഇടം പിടിച്ചു.

WEB DESK
Next Story
Share it