Begin typing your search...

സണ്‍ ഗ്ലാസ് വച്ച് ബാറ്റിങ്ങിനിറങ്ങി, ഡക്കായി മടങ്ങി! പിന്നെ ട്രോളോട് ട്രോൾ

സണ്‍ ഗ്ലാസ് വച്ച് ബാറ്റിങ്ങിനിറങ്ങി, ഡക്കായി മടങ്ങി! പിന്നെ ട്രോളോട് ട്രോൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പരിക്കുമൂലമുണ്ടായ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ് ശ്രേയസ് അയ്യര്‍. എന്നാൽ ശ്രേയസ് അയ്യരുടെ ഫോം ഇതുവരെ മെച്ചപ്പെട്ടിട്ടല്ല. ദുലീപ് ട്രോഫിയുടെ ആദ്യ കളിയുടെ ഒരിന്നിങ്സില്‍ പരാജയപ്പെട്ട അയ്യര്‍ രണ്ടാം പോരാട്ടത്തിന്റെ ആദ്യ ഇന്നിങ്‌സിലും പരാജയം തന്നെ. ആദ്യ കളിയില്‍ അര്‍ധ സെഞ്ച്വറി നേടി തിരിച്ചു വരുന്നതായി തോന്നിയെങ്കിലും അത് സാധ്യമായില്ല. ഇന്ത്യ എക്കെതിരായ രണ്ടാം പോരില്‍ താരത്തിന് പൂജ്യത്തിനു മടങ്ങേണ്ടി വന്നു. പിന്നാലെ ശ്രേയസിനെ സോഷ്യല്‍ മീഡിയയില്‍ ട്രോളി ആരാധകരുമെത്തി.

ട്രോളാന്‍ പ്രധാന കാരണം ശ്രേയസ് വെച്ചിരുന്ന സണ്‍ ഗ്ലാസാണ്. അയ്യര്‍ സണ്‍ ഗ്ലാസ് വച്ചാണ് ബാറ്റിങിനെത്തിയത്. എന്നാല്‍ 7 പന്തുകള്‍ മാത്രമാണ് ക്രീസില്‍ നിന്ന് നേരിട്ടത്. ഒരു റണ്‍ പോലുമില്ലാതെ മടങ്ങുകയും ചെയ്തു. പിന്നാലെ ആരാധകര്‍ നായകനെ പരിഹസിച്ച് രംഗത്തെത്തി. ബാറ്റിങ്ങിനിടെ ആരും തന്നെ സണ്‍ഗ്ലാസ് ധരിക്കാറില്ല. പ്രത്യേകിച്ചും ഹെല്‍മറ്റ് ഉപയോഗിക്കുമ്പോള്‍. ക്യാപ്റ്റന്റെ ഉത്തരവാദിത്വം താരം കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്. നേരത്തേ ദുലീപ് ട്രോഫിയിലെ ആദ്യമത്സരത്തില്‍ 9, 54 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോർ.

WEB DESK
Next Story
Share it