Begin typing your search...

'കാശ് ഉണ്ടാവാം, പക്ഷേ ക്ലാസ് ഉണ്ടാവണമെന്നില്ല'; സഞ്ജുവിനെതിരെ ആക്രോശിച്ച ഡൽഹി ഉടമ പാർത്ഥ് ജിൻഡാലിനെതിരെ കടുത്ത പരിഹാസവുമായി ക്രിക്കറ്റ് ആരാധകർ

കാശ് ഉണ്ടാവാം, പക്ഷേ ക്ലാസ് ഉണ്ടാവണമെന്നില്ല; സഞ്ജുവിനെതിരെ ആക്രോശിച്ച ഡൽഹി ഉടമ പാർത്ഥ് ജിൻഡാലിനെതിരെ കടുത്ത പരിഹാസവുമായി ക്രിക്കറ്റ് ആരാധകർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്തായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 46 പന്തിൽ 86 റൺസുമായി ക്രീസിൽ നിൽക്കെയാണ് വിവാദ തീരുമാനത്തിലൂടെ സഞ്ജു പുറത്താവുന്നത്. താരം ക്രീസിലുള്ളപ്പോഴൊക്കെ ടീമിന് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ തേർഡ് അംപയറുടെ തീരുമാനം വന്നതോടെ സഞ്ജുവിന് മടങ്ങേണ്ടിവന്നു.

പതിനാറാം ഓവറിൽ മുകേഷ് കുമാർ എറിഞ്ഞ പന്തിൽ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിച്ച പന്ത് ബൗണ്ടറിക്ക് അരികിൽ ഡൽഹി ഫീൽഡർ ഷായ് ഹോപ്പ് കൈയിലൊതുക്കി. എന്നാൽ ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനിൽ ചവിട്ടിയെന്നാണ് ഒരുവാദം. ഇല്ലെന്ന് മറ്റൊരു വാദം. ഇതിനിടെ ഡൽഹി കാപിറ്റൽ ഉടമ പാർഥ് ജിൻഡാലിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ശരിക്കും വെറുപ്പുളവാക്കുന്ന വീഡിയോ ആയിരുന്നത്. അത് ഔട്ടാണെന്ന് ജിൻഡാൽ വീണ്ടും വീണ്ടും ഗ്യാലറിയിലിരുന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. സംഭവം ക്രിക്കറ്റ് ആരാധകർക്ക് ഒട്ടും രസിച്ചില്ല. സോഷ്യൽ മീഡിയയിൽ കനത്ത ട്രോളുകളാണ് ഡൽഹി ക്യാപിറ്റൽസ് ഉടമയ്‌ക്കെതിരെ വരുന്നത്. 'നിങ്ങൾ സമ്പന്നനായിരിക്കാം. പക്ഷേ അതുകൊണ്ട് നിങ്ങൾക്കൊരിക്കലും ക്ലാസ് വാങ്ങാൻ കഴിയില്ലെന്നതിന്റെ ഉദാഹരമാണ് പാർഥ് ജിൻഡാൽ എന്നായിരുന്നു' ഒരു കമന്റ്.

വിഡിയോ കാണാം...



WEB DESK
Next Story
Share it