നികുതിയായി 66 കോടി അടച്ച് കോലി; ക്രിക്കറ്റ് രണ്ടാമത് ധോണി
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നികുതിയടച്ച വാർത്തായാണ് ഇപ്പോൾ പുറത്തു വരുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടിയാണ് കോലി നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ്. 38 കോടി രൂപയാണ് ധോണി നികുതിയടച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കർ മൂന്നാം സ്ഥാനത്തുണ്ട്. 28 കോടി സച്ചിന്‍ നികുതിയായി അടച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി 23 കോടി നികുതിയായി അടച്ചും, ഹാര്‍ദിക് പാണ്ഡ്യ 13 കോടി നികുതിയായി അടച്ചും ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, 92 കോടി രൂപ നികുതി അടച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട പട്ടികയിലെ ഒന്നാമന്‍. 80 കോടി രൂപ നികുതി അടച്ച നടന്‍ വിജയും പട്ടികയില്‍ മുന്‍നിരയിലുണ്ട്.Virat Kohli top taxpayer among cricketers