Begin typing your search...

ആരാധകർക്ക് ആശ്വാസമായി വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആസിബി ടീമിനൊപ്പം ഉടൻ ചേരും

ആരാധകർക്ക് ആശ്വാസമായി വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആസിബി ടീമിനൊപ്പം ഉടൻ ചേരും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തി, ആരാധകർക്ക് ആശ്വാസം. കോലി ഉടന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരും. ഐപിഎല്ലിന് മുന്നോടിയായി താരം മുംബൈയില്‍ വന്നിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് കോലി ഏറെ നാളുകളായി ലണ്ടനിലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും കോലി വിട്ടുനിന്നു. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാല്‍ കോലി ഐപിഎല്ലിലും കളിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് കോലി ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നത്. മാർച്ച 22ന് ഉദ്ഘാടന മത്സരത്തില്‍ ബാംഗ്ലൂര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും.

ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവക്കേണ്ടത് കോലിയുടെ ആവശ്യമാണ്. ടി20 ലോകകപ്പ് ടീമിൽ കോലിയെ ടീമിലെടുക്കണോ വേണ്ടയോ എന്ന് ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ബിസിസിഐ സെക്രട്ടറി ജയ് ഷാ കോലി കളിക്കേണ്ടതില്ലെന്നായിരുന്നു മുന്നോട്ട് വച്ച ആശയം. ഇതിനെതിരെ മുന്‍ ഇന്ത്യന്‍ താരങ്ങളായ കീര്‍ത്തി ആസാദ്, അനില്‍ കുംബ്ലെ, തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സെലക്ടറല്ലാത്ത ജെയ്ഷാ എന്തിനാണ് ഇക്കാര്യങ്ങളില്‍ ഇടപെടുന്നതെന്ന് കിര്‍തി ആസാദ് ചോദിച്ചത്. അതേസമയം, ടി20 ലോകകപ്പ് ടീമില്‍ വിരാട് കോലിയെ നിർബന്ധമായും ഉള്‍പ്പെടുത്തണമെന്ന് രോഹിത് ശര്‍മ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര ട്വന്റി 20യില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് വിരാട് കോലി അവസാനമായി കളിച്ചത്.

WEB DESK
Next Story
Share it