വിനേഷ് ഫോഗട്ടിന്‍റെ അപ്പീൽ; ഒളിമ്പിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി
വിനേഷ് ഫോഗട്ടിന്‍റെ വെള്ളി മെഡലിനു വേണ്ടിയുള്ള അപ്പീൽ ഒളിംപിക്സ് തീരുന്നതിന് മുമ്പ് തീരുമാനമാക്കുമെന്ന് കായിക വ്യവഹാര കോടതി. പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു ഫോഗട്ട് മത്സരിച്ചത്. ഫൈനലിൽ ഇടം പിടിച്ച ഫോഗട്ടിനെ മത്സരത്തിന് തൊട്ടു മുമ്പ് നടന്ന ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അയോഗ്യയാക്കുകയായിരുന്നു. അനുവദനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതോടെയാണ് വിനേഷിനെ അയോഗ്യയാക്കിയത്.
അയോഗ്യരായ താരങ്ങൾക്ക് പൊതുവെ മെഡൽ നൽകാറില്ല. അയോഗ്യ ആക്കിയതിന് ശേഷം ഫോഗട്ട് കായിക വ്യവഹാര കോടതിക്ക് അപ്പീൽ നൽകുകയായിരുന്നു. വിജയിച്ച മത്സരങ്ങളിലെല്ലാം ഭാരം കൃത്യമാണെന്ന് വാദിച്ചാണ് താരത്തിന്‍റെ അപ്പീൽ. ഇത് പരിഗണനയിലുണ്ടെന്നും ഒളിമ്പ്ക്സ് തീരുന്നതിന് മുന്നോടിയായി തീരുമാനമാക്കാമെന്നും കായിക വ്യവഹാര കോടതി വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.