Begin typing your search...

ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷേപണ അവകാശം സ്വന്തമാക്കി വിയകോം18

ഇന്ത്യന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷേപണ അവകാശം സ്വന്തമാക്കി വിയകോം18
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങളുടെ ആഭ്യന്തര, അന്തരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി വിയകോം18. ഡിജിറ്റൽ, ടെലിവിഷൻ സംപ്രേക്ഷണ അവകാശമാണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വിയകോം18 നേടിയത്. 5996.4 കോടി രൂപയ്ക്കാണ് വിയകോം18 സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. അഞ്ചു വർഷത്തേക്കാണ് കരാർ. 88 മത്സരങ്ങൾ വിയകോം18 ഈ കാലയളവിൽ സംപ്രേക്ഷണം ചെയ്യും. ഒരു മത്സരത്തിന് 67.8 കോടി രൂപവെച്ചാണ് കണക്കാക്കിയിരിക്കുന്നത്. 2028 മാർച്ചിന് കരാർ അവസാനിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷാ കരാർ സ്ഥിരീകരിച്ചു.

2018ൽ ഡിസ്നി സ്റ്റാർ 6,138 കോടി രൂപയ്ക്കാണ് സംപ്രേക്ഷണ അവകാശം നേടിയിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രപിന്തുണച്ചതിന് സ്റ്റാർ ഇന്ത്യയെയും ഡിസ്നിയെയും ജയ് ഷ നന്ദി അറിയിക്കുകയും ചെയ്തു. ടെലിവിഷൻ സംപ്രേക്ഷണം സ്പോഴ്സ് 18നിലും ഡിജിറ്റൽ സംപ്രേക്ഷണം ജിയോസിനിമ ആപ്പിലുടെയും നടത്തും. വ്യാഴാഴ്ച നടന്ന സംപ്രേക്ഷണ അവകാശ ലേലത്തിൽ ഡിസ്നി പ്ലസ്, സോണി സ്പോഴ്സ് എന്നീ കമ്പനിയുടെ ശക്തമായ വെല്ലുവിളിയുണ്ടായിരുന്നെങ്കിലും വിയകോം18 അവകാശം സ്വന്തമാക്കുകയായിരുന്നു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെയും വനിത പ്രീമിയർ ലീഗിന്റെയും സംപ്രേക്ഷണ അവകാശം വിയകോം18 സ്വന്തമാക്കിയിരുന്നു.

WEB DESK
Next Story
Share it