Begin typing your search...

ട്വന്റി20 ലോകകപ്പ്; യുഎസിന് വമ്പൻ വിജയം; 10 സിക്സറുകൾ പായിച്ച് ആരോൺ ജോൺസ്

ട്വന്റി20 ലോകകപ്പ്; യുഎസിന് വമ്പൻ വിജയം; 10 സിക്സറുകൾ പായിച്ച് ആരോൺ ജോൺസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കാന‍ഡയെ തോൽപ്പിച്ച യുഎസിന് ഏഴു വിക്കറ്റിന്റെ ഉജ്വല വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ 195 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കനിൽക്കെ യുഎസ് വിജയലക്ഷ്യം മറികടന്നു. 40 പന്തുകളിൽ 94 റൺസ് നേടി പുറത്താകാതെ നിന്ന ആരോൺ ജോണ്‍സാണു യുഎസിന്റെ അനായാസ വിജയത്തിൽ നെടുംതൂണായത്.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കാന‍ഡയ്ക്കു വേണ്ടി 44 പന്തിൽ നിന്ന് 61 റൺസെടുത്ത ഓപ്പണർ നവ്നീത് ധലിവാളും 31 പന്തിൽ നിന്ന 51 റൺസെടുത്ത നിക്കോളാസ് കിര്‍ട്ടനും അർധ സെഞ്ചറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച് ശ്രേയസ് മൊവ്വയും (16 പന്തിൽ 32) സ്കോർ ഉയർത്തി. കാന‍ഡയ്ക്കു വേണ്ടി അലി ഖാൻ, ഹർമീത് സിങ്, കോറി ആൻഡേഴ്സൻ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായെങ്കിലും ആരോൺ ജോൺസും ആന്‍ഡ്രിസ് ഗോസും ചേർന്നു നടത്തിയ പ്രതിരോധം യുഎസിനെ തുണച്ചു. ഓപ്പണർ സ്റ്റീവൻ ടെയ്‍ലറെ കാനഡ പൂജ്യത്തിനു പുറത്താക്കി. യുഎസ് ക്യാപ്റ്റൻ മൊണാങ്ക് പട്ടേലിനെ 16 റൺസിനും മടക്കി. ഗൗസും ആരോൺ ജോൺസും ചേർന്നതോടെ യുഎസ് സ്കോർ കുതിച്ചു. 46 പന്തുകൾ നേരിട്ട ആൻഡ്രിസ് ഗൗസ് 65 റൺസെടുത്താണു പുറത്തായത്. ആരോൺ ജോൺസാകട്ടെ 10 സിക്സറുകൾ പറത്തി 17.4 ഓവറിൽ യുഎസിനെ വിജയത്തിലെത്തിച്ചു.

WEB DESK
Next Story
Share it