Begin typing your search...

ലോകകപ്പിൽ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോൽവി; മുൻ ചാംമ്പ്യൻമാരെ തറപറ്റിച്ച് അഫ്ഗാനിസ്ഥാൻ

ലോകകപ്പിൽ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോൽവി; മുൻ ചാംമ്പ്യൻമാരെ തറപറ്റിച്ച് അഫ്ഗാനിസ്ഥാൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് ഞെട്ടിക്കുന്ന തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ 10 വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്. റഹ്മത്തുള്ള ഗുർബാസ്, ഇക്റാം അലിഖിൽ എന്നിവരുടെ അർധ സെഞ്ചുറി പ്രകടനത്തിലാണ് 284 റൺസ് പടുത്തുയർത്തിയത്.ആദില്‍ റാഷിദ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മുബീജ് ഉര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. രണ്ടാം ഓവറില്‍ തന്നെ അവര്‍ക്ക് ജോണി ബെയര്‍സ്‌റ്റോയുടെ (2) വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. ഫസല്‍ഹഖ് ഫാറൂഖിക്കായിരുന്നു വിക്കറ്റ്. എട്ട് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ജോ റൂട്ടും (11) മടങ്ങി. മൂജീബിന്റെ പന്തില്‍ ബൗള്‍ഡ്. ഡേവിഡ് മലാന്‍ (32), ജോസ് ബട്‌ലര്‍ (9), ലിയാം ലിവിംഗ്‌സ്റ്റണ്‍ (10), സാം കറന്‍ (10), ക്രിസ് വോക്‌സ് (9) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഹാരി ബ്രൂക്ക് നേടിയ ൬൬ റണ്‍സാണ് ഇംഗ്ലണ്ടിന് നേട്ടമായത്. 61 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും ഏഴ് ഫോറും നേടി. ആദില്‍ റഷീദിന്റെ ഇന്നിംഗ്‌സ് (13 പന്തില്‍ 20) തോല്‍വി ഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. മാര്‍ക്ക് വുഡാണ് (18) പുറത്തായ മറ്റൊരു താരം. റീസെ ടോപ്ലി (15) പുറത്താവാതെ നിന്നു.

ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് തുടങ്ങിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ് തകര്‍ത്തടിക്കുകയും ഇബ്രാഹിം സര്‍ദ്രാന്‍ പിടിച്ചു നില്‍ക്കുകയും ചെയ്തതോടെ അഫ്ഗാന്‍ അതിവേഗം കുതിച്ചു. ആറാം ഓവറില്‍ 50 പിന്നിട്ട അഫ്ഗാന്‍ 14-ആം ഓവറില്‍ 100 കടന്നു. ഒടുവില്‍ സര്‍ദ്രാനെ(28) വീഴ്ത്തിയ ആദില്‍ റാഷിദാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാന്‍ വക നല്‍കിയത്.എന്നാൽ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗുര്‍ബാസ് പിന്നീടും ആക്രമണം തുടര്‍ന്നു.

WEB DESK
Next Story
Share it