Begin typing your search...
70 വര്‍ഷം നീണ്ട കാത്തിരിപ്പ്; ഫ്രാന്‍സിനെ തകര്‍ത്ത് ഇറ്റലി
നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് മിന്നും തുടക്കമിട്ട് ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഇറ്റലി വീഴ്ത്തിയത്. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി മികച്ച തുടക്കമിട്ട ഫ്രാന്‍സിനെ പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇറ്റലി വീഴ്ത്തിയത്. 70 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി പാരിസില്‍ ഫ്രാന്‍സിനെ വീഴ്ത്തുന്നത്.
ആദ്യ പകുതിയില്‍ സമനില പിടിച്ച ഇറ്റലി രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. ഒന്നാം മിനിറ്റില്‍ ബ്രാഡ്‌ലി ബര്‍ക്കോളയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്.
30ാം മിനിറ്റില്‍ ഫെഡറിക്കോ ഡിമാര്‍ക്കോയിലൂടെ ഇറ്റലി സമനില പിടിച്ചു. പിന്നീട് 50ാം മിനിറ്റില്‍ ഡേവിഡ് ഫ്രാറ്റസിയും 74ാം മിനിറ്റില്‍ ജിയാക്കോമോ റാസ്പഡോറിയും ശേഷിച്ച ഗോളുകള്‍ വലയിലാക്കി ഇറ്റാലിയന്‍ ജയം ഉറപ്പിച്ചു.
Next Story