Begin typing your search...

അണ്ടർ 19 ഏഷ്യാ കപ്പ് ; പാക്കിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലദേശ് ഫൈനലിൽ , എതിരാളികൾ ഇന്ത്യ

അണ്ടർ 19 ഏഷ്യാ കപ്പ് ; പാക്കിസ്ഥാനെ അട്ടിമറിച്ച് ബംഗ്ലദേശ് ഫൈനലിൽ , എതിരാളികൾ ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ നേരത്തെ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശ് ശക്തരായ പാകിസ്ഥാനെ അട്ടിമറിച്ചു. ഏഴ് വിക്കറ്റിന് തന്നെയായിരുന്നു ബംഗ്ലാദേശിന്റേയും ജയം. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 37 ഓവറില്‍ 116ന് എല്ലാവരും പുറത്തായി. ഇഖ്ബാല്‍ ഹുസൈന്‍ ഇമോന്‍ നാല് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ ഫര്‍ഹാന്‍ യൂസഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 22.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുഹമ്മദ് അസീസുള്‍ (പുറത്താവാതെ 61) ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ സവാദ് അബ്രാര്‍ (17), കലാം സിദ്ദിഖീ അലീന്‍ (0) എന്നിവര്‍ മടങ്ങിയപ്പോള്‍ രണ്ടിന് 28 എന്ന നിലയിലായി ബംഗ്ലാദേശ്. എന്നാല്‍ ക്യാപ്റ്റന്‍ അസീസുള്‍ മധ്യനിരയില്‍ ഉറച്ചുനിന്നതോടെ പാകിസ്ഥാന്റെ മോഹങ്ങള്‍ അവസാനിച്ചു. മുഹമ്മദ് ഷിഹാബിനൊപ്പം (36 പന്തില്‍ 26) നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഷിഹാബ് പുറത്തായെങ്കിലും റിസ്വാന്‍ ഹൊസ്സനെ (5) കൂട്ടുപിടിച്ച് അസീസുള്‍ ബംഗ്ലാദേശിനെ ഫൈനലിലേക്ക് നയിച്ചു.

നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു പാകിസ്ഥാന്. ഏഴ് റണ്‍സിനിടെ ഓപ്പണര്‍മാരായ ഉസ്മാന്‍ ഖാന്‍ (0), ഷഹ്‌സൈബ് ഖാന്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി. തുടര്‍ന്ന് മുഹമ്മദ് റിയാസുള്ള (28) - സാദ് ബെയ്ഗ് (18) സഖ്യം പ്രതീക്ഷ നല്‍കി. 41 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. എന്നാല്‍ കൂട്ടുകെട്ട് പൊളിച്ചു. ഇരുവര്‍ക്കും ശേഷമെത്തിയ നവീദ് അഹമ്മദ് ഖാന്‍ (2), ഹാറൂണ്‍ റഷീദ് (10), ഉമര്‍ സെയ്ബ് (1), അബ്ദുള്‍ സുബാന്‍ (0), അലി റാസ (0) എന്നിവര്‍ക്ക് ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഫര്‍ഹാന്‍ യൂസഫിന്റെ (32) ഇന്നിംഗ്‌സ് 100 കടത്താന്‍ മാത്രമാണ് സഹായിച്ചത്.

ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന്‍ വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ആയുഷ് മാത്രെ 34 റണ്‍സെടുത്തപ്പോള്‍ ആന്ദ്രെ സിദ്ധാര്‍ത്ഥ് 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ മുഹമ്മദ് അമാന്‍ റണ്‍സോടെയും കെ പി കാര്‍ത്തികേയയും പുറത്താകാതെ നിന്നു.

WEB DESK
Next Story
Share it