Begin typing your search...

ട്വന്റി-20 ലോകകപ്പ് ; ബംഗ്ലദേശിനെയും വീഴ്ത്തി അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ

ട്വന്റി-20 ലോകകപ്പ് ; ബംഗ്ലദേശിനെയും വീഴ്ത്തി അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്വന്റി-20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആന്‍റിഗ്വയിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനായി 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോ മാത്രമെ പൊരുതിയുള്ളു. തന്‍സിദ് ഹസന്‍ 29ഉം റിഷാദ് ഹൊസൈൻ 24ഉം റണ്‍സെടുത്തു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ബംഗ്ലാദേശിന്‍റെ സെമി പ്രതീക്ഷകള്‍ അവസാനിച്ചു. സ്കോര്‍ ഇന്ത്യ 20 ഓവരില്‍ 196-5, ബംഗ്ലാദേശ് 20 ഓവറില്‍ 146-8.

WEB DESK
Next Story
Share it