Begin typing your search...

'ഫോ​ഗട്ട് മരിച്ചു പോകും എന്നു വരെ കരുതി'; സാമൂ​ഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ഫോഗട്ടിന്റെ കോച്ച്; ചർച്ചയായതോടെ പിൻവലിച്ചു

ഫോ​ഗട്ട് മരിച്ചു പോകും എന്നു വരെ കരുതി; സാമൂ​ഹ്യ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് ഫോഗട്ടിന്റെ കോച്ച്; ചർച്ചയായതോടെ പിൻവലിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിനായി ഭാരം കുറക്കാൻ വിനേഷ് ഫോഗട്ട് നടത്തിയ തീവ്രശ്രമത്തെകുറിച്ച് മനസ്സ് തുറന്ന് കോച്ച് വോളർ അകോസ്. ഒരു നിമിഷം വിനേഷ് മരിച്ച് പോവുമെന്ന് വരെ കരുതിയതായി കോച്ച് സാമൂഹ്യ മാധ്യമത്തിൽ എഴുതി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അത് പിൻവലിക്കുകയായിരുന്നു.

'സെമി ഫൈനലിന് ശേഷം ഫോഗട്ടിന് 2.7 കിലോഗ്രാം ഭാരം വർധിച്ചു. ഒരു മണിക്കൂർ 20 മിനിറ്റ് നേരം അവള്‍ നിര്‍ത്താതെ പരിശീലിച്ചു. പക്ഷെ ഒന്നരക്കിലോ ഭാരം അപ്പോഴും ബാക്കിയുണ്ടായിരുന്നു. 50 മിനിറ്റ് നീണ്ട സോണ ബാത്തിന് ശേഷം അവളുടെ ശരീരത്തിൽ നിന്ന് ഒരു തുള്ളി വിയർപ്പ് പോലും പൊടിഞ്ഞില്ല. അർധ രാത്രി മുതൽ പുലർച്ചേ വരെ വിനേഷ് കാർഡിയോ മെഷീനുകളിൽ കഠിന പരീശീലനം നടത്തുകയായിരുന്നു. കുറച്ച് സമയം മാത്രമാണ് ഫോഗട്ട് വിശ്രമിച്ചത്. ഇതിനിടെ ഫോഗട്ട് തളർന്ന് വീണു. ഫോഗട്ടിനെ എഴുന്നേൽപ്പിക്കാൻ ഞങ്ങൾ ഏറെ പാടുപ്പെട്ടു. പിന്നീട് ഒരു മണിക്കൂർ കൂടെ സോണ ബാത്തിലേർപ്പെട്ടു. ഒരുനിമിഷം അവൾ മരിച്ച് പോയാലോ എന്ന് പോലും ഞാൻ കരുതി' എന്നാണ് കോച്ച് എഴുതിയത്.

പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ വെള്ളി മെഡൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വനിതാ ഗുസ്തിയിൽ 50 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിനു തൊട്ടുമുമ്പാണ് അയോഗ്യയാക്കിയത്. അനുവദനീയമായ ഭാരത്തിന് 100 ഗ്രാം ഭാരം അധികമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അയോഗ്യയാക്കിത്.

WEB DESK
Next Story
Share it