Begin typing your search...

ഇത് ചരിത്രം; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ

ഇത് ചരിത്രം; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തി ഇന്ത്യ സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഐസിസി ടെസ്റ്റ് റാങ്കിംഗ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പേസറും സ്വന്തമാക്കാത്ത നേട്ടമാണ് ജസ്പ്രിത് ബുമ്രയെ തേടിയെത്തിയത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് 15 വിക്കറ്റാണ് താരം വീഴ്ത്തിയത്. ഇതുതന്നെയാണ് ബൗളിംഗ് റാങ്കിംഗില്‍ താരത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

എന്നാല്‍ അതിനേക്കള്‍ പ്രധാനപ്പെട്ട മറ്റൊരു നേട്ടം കൂടി ബുമ്ര ഉറപ്പിച്ചു. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒരിക്കെല്ലെങ്കിലും ഒന്നാം റാങ്കില്‍ എത്തിയ ആദ്യ ബൗളറായിരിക്കുകയാണ് ബുമ്ര. നേരത്തെ ടി20 റാങ്കിംഗിലും ഏകദിനത്തിലും ബുമ്ര ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തുന്ന ആദ്യ താരമല്ല ബുമ്ര. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ മാത്യു ഹെയ്ഡന്‍, റിക്കി പോണ്ടിംഗ് എന്നിവര്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തിയവരാണ്. മുന്‍ ഇന്ത്യന്‍ താരം വിരാട് കോലിയും ഒന്നാം സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ മൂവരും ബാറ്റര്‍മാരായിരുന്നുവെന്ന് മാത്രം.

ഒന്നാമത് ബുമ്ര വന്നതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന ആര്‍ അശ്വിൻ മൂന്നാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയാണ് റാങ്കിംഗില്‍ രണ്ടാമത്. കരിയറില്‍ മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു ഇതിന് മുമ്പത്തെ ബുമ്രയുടെ ഏറ്റവും മികച്ച റാങ്കിംഗ്. ഒന്നാം സ്ഥാനത്ത് ബുമ്രക്ക് 881 റേറ്റിംഗ് പോയന്റുള്ളപ്പോള്‍ റബാഡക്ക് 851ഉം രണ്ട് സ്ഥാനം താഴേക്കിറങ്ങിയ അശ്വിന് 841 ഉം റേറ്റിംഗ് പോയന്റാണുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അശ്വിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല. ഓസീസ് നായകന്‍ പാറ്റ് കമിന്‍സ് ഒരു സ്ഥാനം ഇറങ്ങി നാലാമതാണ്.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിച്ചില്ലങ്കിലും ബാറ്റിംഗ് റാങ്കിംഗില്‍ ഒരു സ്ഥാനം ഇറങ്ങിയ ഇന്ത്യയുടെ വിരാട് കോലി ഏഴാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുള്ള ഏക ബാറ്ററും കോലിയാണ്. ഒന്നര വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത റിഷഭ് പന്താണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യന്‍ ബാറ്റര്‍. പന്ത്രണ്ടാമതാണ് റിഷഭ് പന്ത്. ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പതിമൂന്നാം സ്ഥാനത്താണ്. അതേസമയം, ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

WEB DESK
Next Story
Share it