Begin typing your search...

പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ കളിക്കില്ല

പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസൺ കളിക്കില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ നടക്കുന്ന പാകിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചില്ല. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. യശസ്വി ജയ്സ്വാൾ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടം നേടി.

വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വി.കീ), ഋഷഭ് പന്ത് (വി.കീ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പാകിസ്ഥാൻ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ള ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ദുബായിലാണ് നടക്കുക.

ശനിയാഴ്ച രാവിലെയാണ് സെലക്ഷൻ കമ്മിറ്റി യോഗം ചേർന്ന് 15 അംഗ ടീമിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും ചേർന്നാണ് ടീം പ്രഖ്യാപനം നടത്തിയത്. സെലക്ഷൻ കമ്മിറ്റി യോഗം നീണ്ടതോടെ 12.30ന് തീരുമാനിച്ച വാർത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.

WEB DESK
Next Story
Share it