Begin typing your search...
വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍
ഗ്രാന്‍ഡ്സ്ലാം കിരീടം 22 തവണ അണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും.
വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 'പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. 'ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്' നഡാല്‍ സന്ദേശത്തില്‍ പറഞ്ഞു.
Next Story