Begin typing your search...

മിച്ചൽ സ്റ്റാർക്കിന് 24.7 കോടിയുടെ റെക്കോഡ് വിലയിട്ട് കൊൽക്കത്ത; പാറ്റ് കമ്മിൻസ് 20.5 കോടിക്ക് സൺറൈസേഴ്സിൽ

മിച്ചൽ സ്റ്റാർക്കിന് 24.7 കോടിയുടെ റെക്കോഡ് വിലയിട്ട് കൊൽക്കത്ത; പാറ്റ് കമ്മിൻസ് 20.5 കോടിക്ക് സൺറൈസേഴ്സിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 17ാം സീ​സ​ൺ താ​ര​ലേ​ലം ദു​ബൈ​യി​ൽ പുരോഗമിക്കുന്നു. ഒസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയതിന് പിന്നാലെ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലക്ക് (24.75 കോടി) ഒസീസ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കൊൽകത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തി. ന്യൂസിലൻഡ് ആൾറൗണ്ടർ ഡാരി മിച്ചലിനെ 14 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സ് വിളിച്ചെടുത്തത്.

റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെ 11.75 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ പേസർ ജെറാഡ് കോട്ട്സിയെ മുംബൈ ഇന്ത്യൻസ് അഞ്ച് കോടിക്ക് സ്വന്തമാക്കി. ഷർദുൽ താക്കൂറിനെ നാല് കോടിക്കും ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയെ 1.80 കോടിക്കും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

ഒസീസ് ബാറ്റർ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സ‍ൺറൈസേഴ്സ് സ്വന്തമാക്കി. വിൻഡീസ് ആൾറൗണ്ടർ റോവ്മാൻ പവലാണ് ഈ താരലേലത്തിൽ ആദ്യം വിറ്റുപോയത്. 7.4 കോടിക്ക് രാജസ്ഥാൻ റോയൽസാണ് പവലിനെ ടീമിലെത്തിച്ചത്.

214 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 333 പേ​രാ​ണ് 10 ടീ​മു​ക​ളി​ൽ ഇ​ടം​തേ​ടി രം​ഗ​ത്തു​ള്ള​ത്. 77 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 30 ​വ​രെ വി​ദേ​ശ​താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാം. ഇ​വ​ർ​​ക്കാ​യി മൊ​ത്തം 250 കോ​ടി രൂ​പ​വ​രെ മു​ട​ക്കാം. 23 താ​ര​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന വി​ല ര​ണ്ട് കോ​ടി രൂ​പ​യാ​ണ്. തൊ​ട്ടു​താ​ഴെ 1.5 കോ​ടി വി​ല​യു​ള്ള 13 പേ​രു​ണ്ട്.

സെറ്റ് 1

റോവ്മാൻ പവൽ - 7.40 കോടി (രാജസ്ഥാൻ റോയൽസ്)

റിലീ റൂസോ - അൺസോൾഡ്

ഹാരി ബ്രൂക്ക് - 4.00 കോടി (ഡൽഹി കാപിറ്റൽസ്)

ട്രാവിസ് ഹെഡ് - 6.80 കോടി (സൺറൈസേഴ്സ് ഹെദരാബാദ്)

കരുണ് നായർ - അൺസോൾഡ്

സ്റ്റീവ് സ്മിത്ത് - അൺസോൾഡ്

മനീഷ് പാണ്ഡെ - അൺസോൾഡ്

സെറ്റ് 2

വനിന്ദു ഹസരങ്ക - 1.50 കോടി (സൺറൈസേഴ്സ് ഹെദരാബാദ്)

രചിൻ രവീന്ദ്ര - 1.80 കോടി ( ചെന്നെ സൂപ്പർ കിങ്സ്)

ഷാർദുൽ താക്കൂർ - 4.00 കോടി ( ചെന്നെ സൂപ്പർ കിങ്സ്)

അസ്മത്തുള്ള ഒമർസായി - 50 ലക്ഷം (ഗുജറാത്ത് ടൈറ്റൻസ്)

പാറ്റ് കമ്മിൻസ് - 20.50 കോടി (സൺറൈസേഴ്സ് ഹെദരാബാദ്)

ജെറാൾഡ് കോട്സി - 5.00 കോടി (മുംബൈ ഇന്ത്യൻസ്)

ഹർഷൽ പട്ടേൽ - 11.75 കോടി (കിങ്സ് ഇലവൻ പഞ്ചാബ്)

ഡാരിൽ മിച്ചൽ - 14.00 കോടി (ചെന്നൈ സൂപ്പർ കിങ്സ്)

ക്രിസ് വോക്‌സ് - 4.20 കോടി (കിങ്സ് ഇലവൻ പഞ്ചാബ്)

സെറ്റ് 3

അൽസാരി ജോസഫ് -11.50 കോടി (റോയിൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ)

ചേതൻ സകറിയ -50 ലക്ഷം (കൊൽകത്ത നൈറ്റ് റൈഡേഴ്സ്)

ഉമേഷ് യാദവ് - 5.80 കോടി (ഗുജറാത്ത് ടൈറ്റൻസ്)

ശിവം മാവി -6.80 കോടി (ലഖ്നോ സൂപ്പർ ജയന്റ്സ്)

മിച്ചൽ സ്റ്റാർക്ക് - 24.75 കോടി (കൊൽകത്ത നൈറ്റ് റൈഡേഴ്സ്)

ജോഷ് ഹാസൽവുഡ് -അൺസോൾഡ്

ജയദേവ് ഉനദ്കട്ട് -1.60 കോടി (സൺറൈസേഴ്സ് ഹെദരാബാദ്)

ദിൽഷൻ മധുശങ്ക -4.60 കോടി (മുംബൈ ഇന്ത്യൻസ്)

WEB DESK
Next Story
Share it