Begin typing your search...

ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലെങ്കിൽ മത്സരം നടത്തെരുത്; മഴ മൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുനില്‍ ഗാവസ്‌കര്‍

ഗ്രൗണ്ട് മുഴുവൻ മൂടാൻ കവറില്ലെങ്കിൽ മത്സരം നടത്തെരുത്; മഴ മൂലം മത്സരങ്ങൾ ഉപേക്ഷിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുനില്‍ ഗാവസ്‌കര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഴയെ തുടർന്ന് ടി20 ലോകകപ്പിൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ടി വന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ടീമിന്റെ മുന്‍ ക്യാപറ്റൻ സുനില്‍ ഗാവസ്‌കര്‍. പിച്ച് മാത്രം മറച്ചതുകൊണ്ട് കാര്യമില്ലെന്നും മറ്റു ഭാ​ഗങ്ങൾ കൂടി നനയാതിരിക്കാൻ മറയ്ക്കണമെന്നുമാണ് ഗാവസ്‌കര്‍ പറയ്യുന്നത്. ഗ്രൗണ്ട് മുഴുവന്‍ മറയ്ക്കാന്‍ കവറുകള്‍ ഇല്ലാത്ത പക്ഷം മത്സരം സംഘടിപ്പിക്കരുതെന്ന് ഐ.സി.സി.യോട് അപേക്ഷിക്കുന്നുവെന്നും ഗാവസ്കർ പറഞ്ഞു. കളി കാണാന്‍ വരുന്നവര്‍ക്ക് അതിനുള്ള അവസരം നിഷേധിക്കപ്പെടുന്നു, ഇനി ഇങ്ങനെയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ മഴമൂലം മൂന്ന് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. പണമുണ്ടായിട്ടും ഗ്രൗണ്ട് നനഞ്ഞത് കാരണം മത്സരം റദ്ദാക്കുന്നതിനെ വിമര്‍ശിച്ച് മൈക്കിള്‍ വോണും രംഗത്തെത്തി.

ശനിയാഴ്ച ഇന്ത്യ-നേപ്പാള്‍, ചൊവ്വാഴ്ച ശ്രീലങ്ക-നേപ്പാള്‍, വെള്ളിയാഴ്ച യു.എസ്.എ-അയര്‍ലന്‍ഡ് ടീമുകളുടെ മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. ഒരു ടീമിന് ആകെ നാല് മത്സരങ്ങളുള്ള ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിന് രണ്ട് മത്സരങ്ങളാണ് മഴമൂലം നഷ്ടപ്പെട്ടത്.

WEB DESK
Next Story
Share it