Begin typing your search...

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്

ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യത്തെ മത്സരത്തിലെ ടൈക്കും രണ്ടാം മത്സരത്തിലെ തോൽവിക്കും പിന്നാലെ ടീം ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ പരിശീലകൻ ഗൗതം ഗംഭീറിനും ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. ഇന്നു തോറ്റാൽ പരമ്പര നഷ്ടപ്പെടുമെന്നതിനാൽ മൂന്നാം ഏകദിനം ജയിച്ച് പരമ്പരയിൽ ലങ്കയ്ക്ക് ഒപ്പമെത്തുകയാണ് ഇന്ത്യയുടെ പരമമായ ലക്ഷ്യം. മറുവശത്ത് ട്വന്റി20 പരമ്പരയിലേറ്റ സമ്പൂർണ തോൽവിയുടെ നീറ്റൽ ഏകദിന പരമ്പര നേട്ടത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്ക. മത്സരം ഉച്ചകഴിഞ്ഞ് 2.30 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

സീനിയർ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയും കെ.എൽ.രാഹുലിനെയും ഉൾപ്പെടുത്തി കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് ലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, ആദ്യ 2 മത്സരങ്ങളിലും ലങ്കൻ സ്പിന്നർമാർക്കു മുന്നിൽ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. 2 മത്സരങ്ങളിലും മികച്ച സ്ട്രൈക്ക് റേറ്റിൽ അർധ സെഞ്ചറിയുമായി ടീമിനെ മുന്നിൽനിന്നു നയിച്ച രോഹിത്തിനെ മാറ്റിനിർത്തിയാൽ മറ്റു ബാറ്റർമാർക്ക് ആർക്കും താളം കണ്ടെത്താൻ സാധിച്ചിട്ടില്ല. ടീമിൽ അഴിച്ചുപണി നടത്താൻ തീരുമാനിച്ചാൽ റിയാൻ പരാഗിന് ഇലവനിൽ അവസരം ലഭിച്ചേക്കും. ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചത് 1997ലാണ്. അന്ന് ലങ്കൻ ടീം 3–0ന് ഇന്ത്യയെ തോൽപിച്ചു. എന്നാൽ പിന്നീടു നടന്ന 11 ഏകദിന പരമ്പരകളിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

WEB DESK
Next Story
Share it