Begin typing your search...

വിംബിൾഡൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്

വിംബിൾഡൺ കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽക്കാരസിന്. റെക്കോഡ് നേട്ടം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് അൽക്കാരസിന്റെ ജയം. സ്‌കോർ: 1-6, 7-6, 6-1, 3-6, 6-4.

അഞ്ച് മണിക്കൂറോളം നീണ്ട പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻകൂടിയായ ജോക്കോവിച്ച്, അൽകരാസിന് മുന്നിൽ അടിയറവ് പറഞ്ഞത്. ആദ്യസെറ്റ് നഷ്ടമാക്കിയ ശേഷമാണ് അൽകരാസിന്റെ തിരിച്ചുവരവ്. മത്സരത്തിനിടെ നിയന്ത്രണം നഷ്ടമായി റാക്കറ്റ് അടിച്ചു തകർക്കുകവരെ ചെയ്തു ജോക്കോവിച്ച്.

ആദ്യ സെറ്റ് 6-1ന് അനായാസം ജോക്കോ സ്വന്തമാക്കി. എന്നാൽ അടുത്ത സെറ്റിൽ ഗംഭീര തിരിച്ചുവരവ് നടത്തിയ അൽകരാസ് 7-6ന് ആ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റ് അൽകരാസ് 6-1ന് അനായാസം നേടി. നാലാം സെറ്റിൽ ജോക്കോയുടെ തിരിച്ചുവരവ്. 6-3ന് ആ സെറ്റ് സ്വന്തമാക്കി ജോക്കോവിച്ച്. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-4ന് സ്വന്തമാക്കി 20കാരനായ അൽകരാസ് തന്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുകയായിരുന്നു.

WEB DESK
Next Story
Share it