Begin typing your search...

ടെസ്റ്റിൽ ശ്രീലങ്കയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക ; പരമ്പര തൂത്തുവാരി

ടെസ്റ്റിൽ ശ്രീലങ്കയെ തറപറ്റിച്ച് ദക്ഷിണാഫ്രിക്ക ; പരമ്പര തൂത്തുവാരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഗകെബെര്‍ഹ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 109 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. 348 വിജയലക്ഷ്യവുമായി അവസാന ദിനം ബാറ്റിംഗിനെത്തിയ ശ്രീലങ്ക 238ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജാണ് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 358 & 317, ശ്രീലങ്ക 328 & 238. രണ്ട് ഇന്നിംഗ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്ത്തിയ ഡെയ്ന്‍ പീറ്റേഴ്‌സണാണ് പ്ലയര്‍ ഓഫ് ദ മാച്ച്. തെംബ ബവൂമ പരമ്പരയിലെ താരമായി.

അഞ്ചിന് 205 എന്ന നിലയിലാണ് ശ്രീലങ്ക അവസാന ദിനം ആരംഭിക്കുന്നത്. 23 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ അവര്‍ക്ക് ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഇന്ന് കുശാല്‍ മെന്‍ഡിസിന്റെ (46) വിക്കറ്റാണ് ആദ്യ നഷ്ടമാകുന്നത്. കേശവിന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രത്തിന് ക്യാച്ച്. തുടര്‍ന്നെത്തിയ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. പ്രഭാത് ജയസൂര്യ (9), വിശ്വ ഫെര്‍ണാണ്ടോ (5), ലാഹിരു കുമാര (1), ധനഞ്ജയ ഡിസില്‍വ (50) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് ഇന്ന് നഷ്ടമായത്. ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്നു ശ്രീലങ്കയ്ക്ക്.

നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 219 എന്ന നിലയിലായിരുന്നു അവര്‍. പിന്നീട് ജയിക്കാന്‍ വേണ്ടിയിരുന്നത് 143 റണ്‍സ് മാത്രം. എന്നാല്‍ മഹാരാജിന് മുന്നില്‍ ലങ്കയ്ക്ക് അടി തെറ്റി. 23 റണ്‍സിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായി. നാലാം ദിനം പതും നിസ്സങ്ക (18), ദിമുത് കരുണാരത്‌നെ (1), ദിനേശ് ചാണ്ഡിമല്‍ (29), എയ്ഞ്ചലോ മാത്യൂസ് (32), കാമിന്ദു മെന്‍ഡിസ് (35) എന്നിവരുടെ വിക്കറ്റുകാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കേശവിന് പുറമെ കഗിസോ റബാദ, പീറ്റേഴ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 317ന് അവസാനിച്ചിരുന്നു. 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം (55), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (47) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടോണി ഡി സോര്‍സി (19), റിക്കിള്‍ട്ടണ്‍ (24), ബെഡിംഗ്ഹാം (35), വെറെയ്‌നെ (9), മാര്‍കോ ജാന്‍സണ്‍ (8), കഗിസോ റബാദ (8), പീറ്റേഴ്‌സണ്‍ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയസൂര്യ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തിരുന്ന ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 358 റണ്‍സാണ് നേടിയിരുന്നത്. റിക്കിള്‍ട്ടണ്‍ (101), വെറെയ്‌നെ (105) എന്നിവരുടെ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ലങ്ക 328ന് പുറത്തായി. 89 റണ്‍സ് നേടിയിരുന്നു നിസ്സങ്കയാണ് ടോപ് സ്‌കോറര്‍. പീറ്റേഴ്‌സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

WEB DESK
Next Story
Share it