Begin typing your search...

'സോഷ്യല്‍ മീഡിയ പറയ്യുന്നതിൽ കാര്യമില്ല'; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

സോഷ്യല്‍ മീഡിയ പറയ്യുന്നതിൽ കാര്യമില്ല; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സിലും വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. പിന്നാലെ കെഎല്‍ രാഹുലിന് അവസരം കൊടുത്തതില്‍ ഗംഭീറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളല്ല, ടീം മാനേജുമെന്റിന്റെ അഭിപ്രായമാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു.

മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റപ്പോള്‍ രാഹുലിന്റെ മോശം ഫോമാണ് ഏറ്റവും കൂടുതല്‍ ചർച്ചചെയ്യപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. 'സോഷ്യല്‍ മീഡിയ പറയുന്നതിലല്ല കാര്യം. ടീം മാനേജ്‌മെന്റിന്റെ അഭിപ്രയമാണ് പ്രധാനം. രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നു, കാണ്‍പുരില്‍ ബംഗ്ലാദേശിനെതിരെ ബുദ്ധിമുട്ടുള്ള വിക്കറ്റില്‍ മാന്യമായ പ്രകടനം കാഴ്ചവെച്ചു'. രണ്ടാം ടെസ്റ്റിന്റെ തലേന്ന് രാഹുലിന്റെ ടീമിലെ സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ 68 റണ്‍സ് നേടിയിരുന്നു. വലിയ റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും റണ്‍സ് നേടാനുള്ള മികവുണ്ടെന്ന് അറിയാമായിരുന്നു, അതുകൊണ്ടാണ് ടീം പിന്തുണയ്ക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

WEB DESK
Next Story
Share it