സിംബാബ്‌വേയ്ക്ക് എതിരായ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും ; മലയാളി താരം സഞ്ജു സാംസൺ ടീമിൽ
അടുത്ത മാസം സിംബാബ്‍വേക്കെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ യുവതാരം ശുഭ്മാൻ ഗിൽ നയിക്കും. ട്വന്റി-20 ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങളടക്കമുള്ളവർക്ക് വിശ്രമം നൽകി പ്രഖ്യാപിച്ച ടീമിൽ മലയാളി താരം സഞ്ജു സാംസണാണ് പ്രധാന വിക്കറ്റ് കീപ്പർ.
വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കൊക്കെ വിശ്രമം നൽകിയിട്ടുണ്ട്. ഐ.പി.എല്ലിൽ മിന്നും പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ അടക്കമുള്ള താരങ്ങൾ ടീമിൽ ഇടംപിടിച്ചു. ജൂലൈ ആറ് മുതല്‍ 14 വരെയാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര അരങ്ങേറുക.
ടീം ഇന്ത്യ- ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, ഋതുരാജ് ഗെയിക്വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ, ധ്രുവ് ജുറേൽ, നിതീഷ് റെഡ്ഡി, റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, ഖലീൽ അഹ്‌മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡേ