Begin typing your search...

ശ്രേയസ് അയ്യര്‍ക്ക് ഐപിഎൽ നഷ്ടമാകില്ല! താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാംപില്‍ എത്തി

ശ്രേയസ് അയ്യര്‍ക്ക് ഐപിഎൽ നഷ്ടമാകില്ല! താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാംപില്‍ എത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ ശ്രേയസ് അയ്യർ കൊല്‍ക്കത്തയിലെത്തി. പരിക്കിനെ തുടർന്ന് ഐപിഎല്ലിന്റെ തുടക്കിലെ ചില മത്സരങ്ങള്‍ ശ്രേയസിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാൽ ഈ ആശങ്കയ്ക്ക് വിരാമിട്ടുകൊണ്ടാണ് കൊല്‍ക്കത്ത ക്യാമ്പിൽ താരം എത്തിയെന്ന വാർത്ത പുറത്തുവരുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി മുംബൈ - വിദര്‍ഭ ഫൈനലിനിടെ ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്കേറ്റത് വൻ വിവാദമായിരുന്നു.

95 റണ്‍സോടെ പുറത്താവുമ്പോള്‍ താരത്തിന് പുറംവേദനയുണ്ടായിരുന്നു. ഇതിനിടെ രണ്ട് തവണ താരം ഫിസിയോയുടെ സഹായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവസാന ഘട്ടത്തില്‍ താരം കളിക്കാതെ മാറിനിന്നു. ഇപ്പോൾ താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടുവെന്നാണ് വിവരം. ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മുംബൈ ടീം മാനേജര് ഭൂഷണ്‍ പാട്ടീല്‍ സൂചിപ്പിച്ചിരുന്നു. ആശങ്കപെടേണ്ട ആവശ്യമില്ല, ശ്രേയസ് സുഖമായിരിക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഐപിഎല്ലിന് വേണ്ടി തയ്യാറെടുക്കാൻ അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും, എന്നാണ് ഭൂഷണ്‍ പാട്ടീല്‍ പറഞ്ഞത്.

WEB DESK
Next Story
Share it