Begin typing your search...

ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് സഞ്ജു ; ഇനി സഞ്ജു - ജയ്സ്വാൾ യുഗമെന്ന് ക്രിക്കറ്റ് ലോകം

ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച് സഞ്ജു ; ഇനി സഞ്ജു - ജയ്സ്വാൾ യുഗമെന്ന് ക്രിക്കറ്റ് ലോകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വൻ്റി-20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയിരുന്നു. 50 പന്തുകളില്‍ ഏഴ് ഫോറും 10 സിക്സും സഹിതം 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ട്വൻ്റി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാവാനും സഞ്ജുവിന് സാധിച്ചു. ഇതിന് മുമ്പ് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും സഞ്ജു സെഞ്ചുറി കണ്ടെത്തിയിരുന്നു. പിന്നാലെ വലിയ പ്രശംസയാണ് സഞ്ജുവിന് ലഭിച്ചത്.

ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികും സഞ്ജുവിനെ കുറിച്ച് സംസാരിക്കുകയാണ്. സഞ്ജു ട്വൻ്റി-20യില്‍ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചെന്നാണ് കാര്‍ത്തിക് പറയുന്നത്. കാര്‍ത്തികിന്റെ വാക്കുകള്‍... ''സഞ്ജു ഒരു ഓപ്പണര്‍ എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു. ട്വൻ്റി-20 ഫോര്‍മാറ്റില്‍ ഇനി കുറച്ചു കാലത്തേക്കെങ്കിലും യശസ്വി ജയ്സ്വാളും അദ്ദേഹവും ഓപ്പണര്‍മാരായിരിക്കും. പ്രത്യേകിച്ച് ഈ ഫോര്‍മാറ്റിന് അനുയോജ്യമായ ഒരുപാട് സാങ്കേതിക മാറ്റങ്ങള്‍ അദ്ദേഹം വരുത്തിയിട്ടുണ്ട്. സിക്സ് അടിക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി.'' കാര്‍ത്തിക് പറഞ്ഞു.

സഞ്ജുവിന്റെ സാങ്കേതിക തികവ് എടുത്തുപറയാന്‍ ഒരു ഉദാഹരണം കൂടി കാര്‍ത്തിക് വിശദീകരിക്കുന്നുണ്ട്. ''ആ മത്സരത്തില്‍ കേശവ് മഹാരാജിനെതിരെ ക്രീസ് വിട്ടിറങ്ങിയ സഞ്ജുവിന് ലെങ്ത് ഗണിക്കാന്‍ കഴിഞ്ഞില്ല. പതിയ വന്ന പന്തിന് വേണ്ടി സഞ്ജു കാത്തിരുന്നു. അത് കവറുകള്‍ക്ക് മുകളിലൂടെ സിക്‌സിലേക്ക് പായിച്ചു. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് കരുതി സഞ്ജു പരിഭ്രാന്തനായില്ല. അതൊരു പ്രത്യേക കഴിവാണ്. എത്ര മനോഹരമായിട്ടാണ് സഞ്ജു ആ പന്ത് സിക്‌സിലേക്ക് പായിച്ചത്.'' കാര്‍ത്തിക് വിശദീകരിച്ചു.

ബംഗ്ലാദേശിനെതിരെ മൂന്നാം ട്വൻ്റി-20യില്‍ 11 ബൗണ്ടറികളുടെയും എട്ട് സിക്സറുകളുടെയും സഹായത്തോടെ 111 (47) റണ്‍സ് സഞ്ജു നേടിയിരുന്നു, അതില്‍ അഞ്ച് സിക്‌സുകള്‍ ഒറ്റ ഓവറിലായിരുന്നു. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വൻ്റി-20യില്‍ സഞ്ജു പൂജ്യത്തിന് പുറത്താവുകയും ചെയ്തു.

WEB DESK
Next Story
Share it