Begin typing your search...

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് ഇനിമുതല്‍ തുല്യമായ സമ്മാനത്തുക. ഐസിസി തന്നെയാണ് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്. എന്നാൽ 2030 ഓടെയാകും പുരുഷ – വനിതാ ടീമുകളുടെ സമ്മാനത്തുക പൂര്‍ണമായും തുല്യമാകുകയെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസി വാര്‍ഷിക സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ഈ സുപ്രധാന തീരുമാനം ഏറെ സന്തോഷം തരുന്നതാണെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. പുതിയ തീരുമാനപ്രകാരം ഐസിസി ടൂര്‍ണമെന്റുകളില്‍ തുല്യ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ –വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുകയാകും ലഭിക്കുക.

WEB DESK
Next Story
Share it