Begin typing your search...

ഐപിഎൽ പ്ലേ ഓഫിൽ ആർസിബിയോ ചെന്നൈ സൂപ്പർ കിം​ഗ്സോ? നിർണായക മത്സരത്തിന് ഭീഷണിയായി മഴ

ഐപിഎൽ പ്ലേ ഓഫിൽ ആർസിബിയോ ചെന്നൈ സൂപ്പർ കിം​ഗ്സോ? നിർണായക മത്സരത്തിന് ഭീഷണിയായി മഴ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7:30ന് ആർസിബി ചെന്നൈ സൂപ്പർ കിം​ഗ്സ് മത്സരം നടക്കാനിരിക്കുകയാണ്. ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാൽ ആർസിബി ആരാധകരെ ആശങ്കയിലാഴ്ത്തിയത് പലയിടത്തുമുണ്ടായ ഒറ്റപെട്ട മഴയാണ്. മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിയോടെ മഴപെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും നഗരത്തിന്‍റെ മറ്റ് പലയിടങ്ങളിലും നേരത്തെ മഴ പെയ്യാന്‍ തുടങ്ങിയത് ആശങ്ക വർദ്ധിപ്പിച്ചു.

അതേസമയം, മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഇപ്പോള്‍ മഴയില്ലെന്നത് ആശ്വസകരമായ കാര്യമാണ്. ഒരു പക്ഷെ മഴ പെയ്താലും ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നതും ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട്. മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നാൽ ആർസിബി പ്ലേ ഓഫ് കാണാതെ പുറത്താകും. 15 പോയന്‍റുമായി സി എസ് കെ പ്ലേ ഓഫിലേക്ക് മുന്നേറുന്ന നാലാമത്തെ ടീമാകും.

WEB DESK
Next Story
Share it