പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ബെംഗലൂരു; ഹൈദരാബാദിനെതിരെ 35 റണ്‍സിന്റെ ജയം
ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു. ഈ ജയത്തോടെ ബെംഗലൂരു പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. 35 റൺസിനാണ് ഹൈദരാബാദിനെ ബെംഗലൂരു തോൽപ്പിച്ചത്. ബെംഗലൂരുവിന് ഇന്നലെ ജീവൻമരണപോട്ടം തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 207 റണ്‍സ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഹൈദരാബാദിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
തുടര്‍ച്ചയായ ആറ് തോല്‍വികള്‍ക്ക് ശേഷമാണ് ആര്‍സിബി ഒരു മത്സരം ജയിക്കുന്നത്. ഇതോടെ 9 കളികളില്‍ നിന്ന് നാല് പോയിന്റ് നേടിയ ആര്‍സിബി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ആസിബിയുടെ സ്കോർ. ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍ 40 റണ്‍സടെുത്ത ഷഹബാസ് അഹമ്മദാണ്. അഭിഷേക് ശര്‍മ 13 പന്തില്‍ 31 റണ്‍സെടിച്ചപ്പോള്‍ നായകന്‍ പാറ്റ് കമിന്‍സ് 15 പന്തില്‍ 31 റണ്‍സടിച്ചു.
വിരാട് കോലിയുടെയും രജത് പാടീദാറുടെയും അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് 20 ഓവറിൽ ആര്‍സിബി 206 എന്ന സ്കോർ പടുത്തുയർത്തിയത്. 43 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറർ. രജത് പാടീദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തു. 20 പന്തില്‍ 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാമറൂണ്‍ ഗ്രീനാണ് ആര്‍സിബിയെ 200 കടത്തിയത്.