Begin typing your search...

ഐപിഎല്ലിന് മുന്നോടിയായി പേര് മാറ്റി ആർസിബി; ഒപ്പം ലോ​ഗോയിലും മാറ്റം

ഐപിഎല്ലിന് മുന്നോടിയായി പേര് മാറ്റി ആർസിബി; ഒപ്പം ലോ​ഗോയിലും മാറ്റം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇനി ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇല്ല പകരം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വരും. ഇന്ത്യൻ പ്രീമിയർ ലീ​ഗിന് മുന്നോടിയായി ടീമിന്റെ പേരിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് ആർസിബി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന പേരിലായിരിക്കും ഇനി ടീം അറിയപ്പെടുക. പേരിൽ മാത്രമല്ല മാറ്റം ടീമിന്റെ ലോ​ഗോയിലും മാറ്റമുണ്ട്. പേരുമാറ്റ പ്രഖ്യാപന ചടങ്ങിൽ ആർസിബിയുടെ ടീം ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ബാറ്റിങ് താരം വിരാട് കോലി, വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവര്‍ പങ്കെടുത്തു.

വനിതാ ഐപിഎല്ലിൽ രണ്ടാം സീസണിൽ സ്മൃതി മന്ദാന നയിച്ച ബാംഗ്ലൂരാായിരുന്നു കിരീടത്തിൽ മുത്തമിട്ടത്. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു ആർസിബിയുടെ എതിരാളി.

WEB DESK
Next Story
Share it